മീറഠിൽ മസ്ജിദിന് സമീപം ഹനുമാൻ ചാലിസ, പൊളിക്കുമെന്ന് ഭീഷണി; ഹിന്ദുത്വ സംഘടനാ നേതാവിനെതിരെ കേസ്

'ഓൾ ഭാരതീയ ഹിന്ദു സുരക്ഷാ സൻസ്തൻ' ദേശീയ പ്രസിഡന്റ് സച്ചിൻ സിരോഹിക്ക് എതിരെയാണ് കേസ്.

Update: 2025-03-26 10:28 GMT
Hindu Outfit Leader Booked for Reciting Hanuman Chalisa Near Meerut Mosque
AddThis Website Tools
Advertising

മീറഠ്: മസ്ജിദ് കോമ്പൗണ്ടിൽ കയറി ഹനുമാൻ ചാലിസ ചൊല്ലിയ ഹിന്ദുത്വ സംഘടനാ നേതാവിനെതിരെ കേസ്.'ഓൾ ഭാരതീയ ഹിന്ദു സുരക്ഷാ സൻസ്തൻ' ദേശീയ പ്രസിഡന്റ് സച്ചിൻ സിരോഹിക്ക് എതിരെയാണ് കേസ്.'ഓൾ ഭാരതീയ ഹിന്ദു സുരക്ഷാ സൻസ്തൻ' ദേശീയ പ്രസിഡന്റ് സച്ചിൻ സിരോഹിക്ക് എതിരെയാണ് കേസ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഏതാനും പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് സർക്കിൾ ഓഫീസർ സന്തോഷ് കുമാർ സിങ് പറഞ്ഞു.

തിങ്കളാഴ്ച മസ്ജിദിന് സമീപമെത്തിയ സിരോഹിയും അനുയായികളും മസ്ജിദ് അനധികൃതമാണെന്ന് ആരോപിച്ച് ബഹളം വെക്കുകയായിരുന്നു. പിന്നാലെ ഹനുമാൻ ചാലിസ ചൊല്ലുകയും മസ്ജിദ് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഹിന്ദുത്വ പ്രവർത്തകർ ആക്രമണ ഭീഷണി മുഴക്കിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്ന വാർത്ത പ്രചരിച്ചു. തുടർന്ന് പള്ളിയുടെ മുതവല്ലിയായ തസ്‌കീൻ സുലൈമാനി പൊലീസിൽ പരാതി നൽകുകയായിരുന്നു. പള്ളി അനധികൃതമാണോ എന്നതിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് പൊലീസ് പറഞ്ഞു.

കുറ്റവാളികളായ ഹിന്ദുത്വ സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ഓൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News