ബാരാമുള്ളയിൽ ഭീകരരെ വധിച്ചതിന് പിന്നാലെ സുരക്ഷ ശക്തമാക്കി; തുടര്‍ ആക്രമണങ്ങള്‍ക്ക് സാധ്യത
സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഇനിയും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന സൂചനയിലാണ് തെരച്ചിൽ ഉൾപ്പെടെ തുടരുന്നത്. സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് രണ്ടിലേറെ ഭീകരർ തമ്പടിച്ചതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു.
കിഷ്ത്വാറില്‍ ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ വധിച്ചതില്‍ പ്രതിഷേധം ശക്തമാണ്. കിഷ്ത്വാറില്‍ സനാതന്‍ ധര്‍മ സഭ എന്ന സംഘടന ബന്ദ് പ്രഖ്യാപിച്ചിരുന്നു.പ്രതിഷേധം തണുപ്പിക്കാൻ ഡിജിപിയോട് ഉടൻ കിഷ്ത്വാറിൽ എത്താൻ ലഫ്. ഗവർണർ മനോജ് സിൻഹ നിർദേശം നൽകിയിരുന്നു.