ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയിൽ അജ്ഞാതൻ അതിക്രമിച്ചു കയറി
അറസ്റ്റിലായ കർണാടക സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയിൽ അജ്ഞാതൻ അതിക്രമിച്ചു കയറി ആളെ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച രാവിലെ രാവിലെ 7.35ഓടെയാണ് അജിത് ഡോവലിന്റെ വസതിയിലേക്ക് കാറുമായി ഇയാൾ എത്തിയത്. സുരക്ഷ സേന ഇയാളെ ഗേറ്റിൽ തടഞ്ഞു.
43 കാരനായ ഇയാൾ കർണാടക സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. ആരോ തന്റെ ശരീരത്തിനുള്ളിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അവരാണ് തന്നെ നിയന്ത്രിക്കുകയാണെന്നും ചോദ്യം ചെയ്യലിനിടയിൽ അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ അത് അങ്ങനെയല്ലെന്ന് പോലീസ് വ്യക്തമാക്കി. മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇയാൾ വസതിയുടെ മുൻവശത്തെ ഗേറ്റ് തകർക്കാൻ ശ്രമിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇയാളെകുറിച്ചുള്ള വസ്തുതകൾ പരിശോധിക്കാനായി ബംഗളൂരു പൊലീസിനെ സമീപിക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ഡോവലിന്റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, എല്ലാ വാഹനങ്ങളും പരിശോധിച്ചാണ് കടത്തിവിടുന്നത്.