മുല്ലപ്പെരിയാർ; മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നതിൽ സമവായമായില്ല

സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി സമിതിയെ പുനഃസംഘടിപ്പിക്കാൻ മാത്രമാണ് ധാരണയായതെന്ന് കേരളവും തമിഴ്നാടും സുപ്രിംകോടതിയെ അറിയിച്ചു.

Update: 2022-03-31 07:26 GMT
Advertising

ന്യൂ ഡല്‍ഹി: മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള ശിപാർശകൾ തയ്യാറാക്കുന്നതിൽ കേരളവും തമിഴ്നാടും തമ്മിൽ സമവായമായില്ല. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി സമിതിയെ പുനഃസംഘടിപ്പിക്കാൻ മാത്രമാണ് ധാരണയായതെന്ന് ഇരു സംസ്ഥാനങ്ങളും സുപ്രിംകോടതിയെ അറിയിച്ചു. 

പുതിയ അണക്കെട്ട് എന്ന ആവശ്യത്തിൽ കേരളം ഉറച്ച് നിൽക്കുന്നതാണ് പ്രധാന പ്രശ്നമെന്ന് തമിഴ്നാട് കോടതിയിൽ പറഞ്ഞു. സമവായമാകാത്ത സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളുടെയും നിർദ്ദേശങ്ങളിൽ വാദം കേട്ട് തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി നിർദേശങ്ങൾ എഴുതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികൾ മേൽനോട്ട സമിതി സ്വീകരിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം കേരളം തള്ളി. അണക്കെട്ടിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധർ പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് വിയോജിച്ചു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News