ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതിയിട്ടു; സൂത്രധാരന്‍ ബിജെപി നേതാവെന്ന് നവാബ് മാലിക്
'ബി.ജെ.പി നേതാവ് മോഹിത് കംബോജാണ് ഗൂഢാലോചനയുടെ സൂത്രധാരന്‍'
ആര്യന്‍ ഖാനെതിരായ കേസിന് പിന്നില്‍ ബിജെപി നേതാവാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ആര്യനെ തട്ടിക്കൊണ്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമായിരുന്നു പദ്ധതി. ബി.ജെ.പി നേതാവ് മോഹിത് കംബോജാണ് ഗൂഢാലോചനയുടെ സൂത്രധാരന്‍. എന്‍സിബി മുംബൈ സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡെയുമായി ചേര്‍ന്ന് പണം തട്ടാനായിരുന്നു പദ്ധതിയെന്നും നവാബ് മാലിക് ആരോപിച്ചു.
ആര്യന്‍ ഖാന്‍ മുംബൈ കപ്പലില്‍ ടിക്കറ്റ് എടുത്തിരുന്നില്ല. പ്രതീക് ഗബ, ആമിര്‍ ഫര്‍ണിച്ചര്‍വാല എന്നിവരാണ് ആര്യനെ കപ്പലിലേക്ക് കൊണ്ടുവന്നത്. കേസില്‍ തുടക്കം മുതല്‍ ഷാരൂഖിനെ ഭീഷണിപ്പെടുത്തുകയാണ്. സത്യം തുറന്നുപറയാന്‍ ഷാരൂഖ് തയ്യാറാകണമെന്നും നവാബ് മാലിക് ആവശ്യപ്പെട്ടു.
ആര്യൻ ഖാൻ ഉൾപ്പെട്ട മുംബൈ ലഹരിമരുന്ന് കേസിൽ ഡൽഹി എൻസിബി സംഘം അന്വേഷണം ആരംഭിച്ചു. സഞ്ജയ് സിങിന്‍റെ നേതൃത്വത്തിലുള്ള സംഘം ക്രൂയിസ് കപ്പൽ പരിശോധിക്കുകയാണ്. നേരത്തെ കൈക്കൂലി ആരോപണം ഉയര്‍ന്നതോടെ സമീര്‍ വാങ്കഡെയെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു.
അതിനിടെ നവാബ് മാലികിനെതിരെ സമീർ വാങ്കഡെയുടെ പിതാവ് മാനനഷ്ടകേസ് നൽകി. 1.25 കോടി നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യം.
Aryan Khan didn't purchase the ticket for the cruise party. It was Pratik Gaba and Amir Furniturewala who brought him there. It's a matter of kidnapping & ransom. Mohit Kamboj is the mastermind & partner of Sameer Wankhede in demanding ransom: NCP leader Nawab Malik pic.twitter.com/xciL80qPM5
— ANI (@ANI) November 7, 2021