ലഗ്ഗേജ് കൊണ്ടുപോകുന്നതിൽ പുതിയ നിബന്ധനകൾ; വിമാനയാത്ര ഇനി പഴയ പോലെയാകില്ല
ഹാൻഡ് ബാഗിന്റെ തൂക്കത്തിലും വലിപ്പത്തിലും പുതിയ മാനദണ്ഡങ്ങൾ


വിമാന യാത്ര പോകൻ പദ്ധതിയുള്ളവരാണോ നിങ്ങൾ? എന്നാൽ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ( ബിസിഎഎസ്) പുതിയ നിയമാവലി അറിഞ്ഞിരിക്കുന്നത് നന്നാകും. ഒരു ഹാൻബാഗ് മാത്രമായിരിക്കും ഇനി കയ്യിൽ കരുതാനാവുക. 2024 മെയ് രണ്ടിന് ശേഷം വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ഈ നിബന്ധന ബാധകമാവുക. അന്താരാഷ്ട്ര - ആഭ്യന്തര യാത്രകളിൽ ഇത് ഒരുപോലെ ബാധകമാണ്.
വിമാനയാത്രക്ക് മുമ്പ് യാത്രക്കാർ ബാഗിന്റെ തൂക്കം നോക്കിയിരിക്കണം. ഇക്കോണമി, പ്രീമിയം യാത്രക്കാർക്ക് ഏഴ് കിലോയാണ് കയ്യിൽ കൊണ്ടുപോകാനാകുക. അതേസമയം, എയർ ഇന്ത്യയിലെ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 10 കിലോ കയ്യിൽ കരുതാം.
തൂക്കത്തിന് പുറമെ ബാഗിന്റെ വലിപ്പത്തെ കുറിച്ചും നിയമാവലിയിൽ പറയുന്നുണ്ട്. 55 സെന്റിമീറ്ററിന് (21.6 ഇഞ്ച്) താഴെ ഉയരവും 40 സെന്റിമീറ്ററിന് തഴെ (15.7 ഇഞ്ച്) നീളവും 20 സെന്റിമീറ്ററിന് താഴെ (7.8 ഇഞ്ച്) വീതിയുമാണ് നിർദേശിച്ചിട്ടുള്ളത്.
അതേസമയം, 2024 മെയ് നാലിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇത് ബാധകമല്ല. അവർക്ക് പഴയ നിബന്ധനകൾ പ്രകാരം ഇക്കോണമിയിൽ 8 കിലോയും പ്രീമിയത്തിൽ 10 കിലോയും ബിസിനസ് ക്ലാസിൽ 12 കിലോയും കൊണ്ടുപോകാം.
പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരുടെ എണ്ണം വർധിച്ച് വരുന്നതിനാലാണ് അധികൃതർ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. നവംബറിൽ മാത്രം1.42 കോടി യാത്രക്കാരാണ് ആഭ്യന്തര റൂട്ടുകളിൽ ഇന്ത്യൻ വിമാന കമ്പനികളെ ആശ്രയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 12 ഇരട്ടിയാണിത്.