"ഒരു എഫ്.ഐ.ആർ കണ്ടും പിന്തിരിയില്ല" യു.പി പൊലീസ് കേസെടുത്തതിൽ റാണാ അയ്യൂബ്
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേട്ടോ വഴി കോവിഡ് ദുരിതാശ്വാസത്തിന് റാണാ ധനസമാഹരണം നടത്തിയിരുന്നു.
കോവിഡ് റിലീഫ് ഫണ്ടിൽ തിരിമറി നടത്തിയെന്നാരോപിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉത്തർ പ്രദേശ് പൊലീസ് നടപടിക്കെതിരെ പ്രമുഖ മാധ്യമ പ്രവർത്തക റാണാ അയ്യൂബ്. കോവിഡ് ദുരിതാശ്വാസത്തിനായി സമാഹരിച്ച തുക വഴിമാറ്റി ചിലവഴിച്ചുവെന്നത് തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണമാണെന്നും ഇത്തരം നീക്കങ്ങൾ കൊണ്ട് തന്നെ നിശ്ശബ്ദയാക്കാമെന്നത് വ്യാമോഹമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേട്ടോ വഴി കോവിഡ് ദുരിതാശ്വാസത്തിന് റാണാ ധനസമാഹരണം നടത്തിയിരുന്നു. എന്നാൽ സമാഹരിച്ച പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗപ്പെടുത്തിയില്ലെന്ന് തങ്ങളെ ഇന്ത്യയിലെ നിയമ പാലന ഏജൻസികൾ അറിയിച്ചെന്ന് പറഞ്ഞ് പണം നൽകിയവർക്ക് കമ്പനി മെസേജ് അയച്ചിരുന്നു. വിഷയമുന്നയിച്ച് ഹിന്ദു ഐ.ടി സെൽ സഹ സ്ഥാപകന്റെ പരാതിയിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.
I shall continue to do my journalism. pic.twitter.com/ItBQFSNEuw
— Rana Ayyub (@RanaAyyub) September 11, 2021