ഉദ്ധവ് താക്കറെ അടക്കം ശിവസേന നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി

പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനായ ഹേമന്ദ് പാട്ടീൽ ആണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരിക്കുന്നത്.

Update: 2022-06-28 12:03 GMT
ഉദ്ധവ് താക്കറെ അടക്കം ശിവസേന നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി
AddThis Website Tools
Advertising

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മന്ത്രിയായ ആദിത്യ താക്കറെ, ശിവസേന എംപി സഞ്ജയ് റാവത്ത് എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഹൈക്കോടതിയിൽ ഹരജി. പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനായ ഹേമന്ദ് പാട്ടീൽ ആണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരിക്കുന്നത്. വിമതനേതാവ് ഏക്‌നാഥ് ഷിൻഡെക്കെതിരെ കൂടുതൽ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് ഇവരെ വിലക്കണമെന്നും ഹരജിയിൽ പറയുന്നു.

ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത ശബ്ദമുയർത്തിയവർക്കെതിരെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവരുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ ഭീഷണി മൂലമാണ് വിമതർക്ക് അസമിൽ കഴിയേണ്ടി വരുന്നതെന്നും ഹരജിയിൽ ആരോപിക്കുന്നു.

വിമതരുടെ ശരീരം മാത്രമാണ് അസമിൽനിന്ന് കൊണ്ടുവരികയെന്നും അത് നേരിട്ട് മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി അയക്കുമെന്നുമാണ് ശിവസേന എംപിയായ സഞ്ജയ് റാവത്ത് പറഞ്ഞത്. ഇത്തരം ഭീഷണികളിലൂടെ മഹാരാഷ്ട്രയിൽ സംഘർഷവും കലാപവും സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News