ഹിമാചലില്‍ ധ്യാന പരിശീലനത്തിനെത്തിയ പോളിഷ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

ഹിമാചല്‍പ്രദേശിലെ മക്ലിയോഡ്ഗഞ്ചിലാണു വാടകവീട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചത്

Update: 2024-06-15 04:37 GMT
Editor : Shaheer | By : Web Desk
Polish woman raped in Himachal Pradesh by man who offered rented accommodation
AddThis Website Tools
Advertising

ഷിംല: ഹിമാചല്‍പ്രദേശില്‍ വിദേശ വനിതയ്ക്ക് പീഡനം. പോളിഷ് യുവതിയെയാണ് വാടകവീട്ടിലെത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

കാന്‍ഗ്ര ജില്ലയിലെ ധരംശാലയ്ക്കടുത്തുള്ള മക്ലിയോഡ്ഗഞ്ചിലാണു സംഭവം. ധ്യാനവുമായി ബന്ധപ്പെട്ടൊരു കോഴ്‌സ് ചെയ്യാനായി എത്തിയതായിരുന്നു യുവതി. ഇതിന്റെ ഭാഗമായി മൂന്ന് ആഴ്ചയോളമായി ഇവര്‍ മക്ലിയോഡ്ഗഞ്ചിലുണ്ട്. ഇതിനിടയില്‍ പരിചയത്തിലായ പ്രതി ഇവര്‍ക്ക് താമസസൗകര്യം വാഗ്ദാനം ചെയ്ത് വാടകവീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ലൈംഗികമായി പീഡനത്തിനിരയാക്കിയതെന്നാണു പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ കഴിഞ്ഞ ദിവസമാണു യുവതി പൊലീസില്‍ പരാതി നല്‍കിയത്. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കാന്‍ഗ്ര അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹിതേഷ് ലഖന്‍പാല്‍ അറിയിച്ചു. ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനുമുന്‍പാകെ ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ ഐ.പി.സി 376 പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.

Summary: Polish woman raped in Himachal Pradesh by man who offered rented accommodation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News