ഇക്കുറിയും രാജസ്ഥാനെടുക്കുമോ ബി.ജെ.പി; ആദ്യഫല സൂചനകളില്‍ ലീഡ്
ലോക്‌സഭാ സ്പീക്കറും ബി.ജെ.പി സ്ഥാനാർഥിയുമായ ഓം ബിർലയാണ് കോട്ട സീറ്റിൽ നിലവിൽ ലീഡ് ചെയ്യുന്നത്
ജയ്പൂര്‍: കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെയും വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഏപ്രിൽ 19, ഏപ്രിൽ 26 തിയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. ജയ്പൂർ റൂറൽ, ജയ്പൂർ, ജോധ്പൂർ, അജ്മീർ, സിക്കാർ, കോട്ട, ഉദയ്പൂർ, ഭിൽവാര, ബിക്കാനീർ, സിക്കാർ എന്നിവയാണ് സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങൾ.
ലോക്‌സഭാ സ്പീക്കറും ബി.ജെ.പി സ്ഥാനാർഥിയുമായ ഓം ബിർലയാണ് കോട്ട സീറ്റിൽ നിലവിൽ ലീഡ് ചെയ്യുന്നത്. രാജസ്ഥാനിലെ ജാട്ട് ഭൂരിപക്ഷ സീറ്റുകളിൽ ബി.ജെ.പിയാണ് നിലവിൽ മുന്നില്‍ നില്‍ക്കുന്നത്. ജോധ്പൂർ സീറ്റിൽ ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിക്ക് ഹാട്രിക് ആവര്‍ത്തിക്കാനാകില്ലെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. 2014ലും 2019ലും 25 സീറ്റുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു. എന്നാൽ ഇത്തവണ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ പ്രതിപക്ഷമായ ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.