സവർക്കറെ ബഹുമാനിക്കുന്നു, രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിപ്പില്ല: ഉദ്ധവ് താക്കറെ
രാജ്യത്ത് സ്വാതന്ത്ര്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ യാത്രയുടെ ഭാഗമായി കോൺഗ്രസ് ഷെഗോണിൽ സംഘടിപ്പിക്കുന്ന റാലിയിൽ താൻ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
മുംബൈ: സ്വാതന്ത്ര്യ സമരകാലത്ത് വി.ഡി സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകിയെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. സവർക്കറെ തങ്ങൾ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ഉദ്ധവ് പറഞ്ഞു.
രാഹുൽ ഗാന്ധി പറഞ്ഞതിനോട് യോജിക്കുന്നില്ല. വീർ സവർക്കറെ ഞങ്ങൾ ബഹുമാനിക്കുന്നു. അതേസമയം, നിങ്ങൾ ഞങ്ങളെ ചോദ്യം ചെയ്യുമ്പോൾ എന്തിനാണ് പി.ഡി.പിയുമായി അധികാരം പങ്കിട്ടതെന്ന് ബി.ജെ.പി പറയണം. പി.ഡി.പി ഒരിക്കലും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കില്ല. ബ്രിട്ടീഷുകാരിൽനിന്ന് നേടിയ സ്വാതന്ത്ര്യം നിലനിർത്താനാണ് ഞങ്ങൾ കോൺഗ്രസുമായി അണിചേർന്നത്. അതിന് ഒരുപാട് പഴി കേട്ടിട്ടുണ്ട്-ഉദ്ധവ് താക്കറെ പറഞ്ഞു.
രാജ്യത്ത് സ്വാതന്ത്ര്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ യാത്രയുടെ ഭാഗമായി കോൺഗ്രസ് ഷെഗോണിൽ സംഘടിപ്പിക്കുന്ന റാലിയിൽ താൻ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദ്ധവിന് പുറമെ എൻ.സി.പി അധ്യക്ഷൻ ശരത് പവാറിനെയും കോൺഗ്രസ് റാലിയിലേക്ക് ക്ഷണിച്ചിരുന്നു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി സവർക്കർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി സവർക്കർ ബ്രിട്ടീഷുകാർക്കെഴുതിയ കത്ത് പ്രദർശിപ്പിച്ചത്.
ബ്രിട്ടീഷ് സർക്കാറിനെഴുതിയ കത്ത് പ്രദർശിപ്പിച്ചത്. 'സാർ, ഞാൻ അങ്ങയുടെ വിനീത സേവകനായി തുടരാൻ യാചിക്കുന്നു'-സവർക്കർ എഴുതിയ കത്തിന്റെ അവസാന വരി രാഹുൽ ഉദ്ധരിച്ചു.
ഈ കത്ത് ഫഡ്നവിസടക്കം ആർക്കും വായിച്ചുനോക്കാമെന്നും കത്തിലെ പ്രധാനഭാഗങ്ങൾ ഹൈലൈറ്റ് ചെയ്തുവച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ഈ കത്ത് താനെഴുതിയതല്ലെന്നും സവർക്കർ എഴുതിയതാണെന്നും അദ്ദേഹം ഇംഗ്ലീഷുകാരെ സഹായിച്ചുവെന്ന കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബ്രിട്ടീഷുകർക്ക് കത്തെഴുതി ഒപ്പിട്ട നൽകിയ സവർക്കറിന് അവരെ പേടിയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, വല്ലഭായ് പട്ടേൽ എന്നിവരൊക്കെ വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ടെന്നും എന്നാൽ അവരാരും ഇത്തരം കത്തെഴുതിയിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇത് രണ്ടുതരം ആശയങ്ങളാണെന്നും നമുക്ക് തുറന്ന ചർച്ചയാകാമെന്നും തങ്ങൾക്കിടയിൽ ഏകാധിപത്യ പ്രവണതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.