നീറ്റിലെ ക്രമക്കേട്: ‘പരീക്ഷയുടെ പവിത്രതയെ ബാധിച്ചു, ഉത്തരങ്ങൾ വേണം’ സുപ്രിം കോടതി
കേന്ദ്രത്തിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രിം കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രത്യേക അന്വേഷണം നടത്തണമെന്ന ഹരജിയിൽ കേന്ദ്രത്തിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻടിഎ) നോട്ടീസ് അയച്ച് സുപ്രിം കോടതി.
സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.പരീക്ഷാ ഏജൻസിയുടെ മറുപടി ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്നും കോടതിപറഞ്ഞു.
നീറ്റ് ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് നിരീക്ഷിച്ച സുപ്രിം കോടതി നീറ്റ് കൗൺസിലിംഗ് തടയണമെന്ന ആവശ്യം പരിഗണിച്ചില്ല. ജസ്റ്റിസുമാരായ വിക്രം നാഥും അഹ്‌സനുദ്ദീൻ അമാനുല്ലയുമാണ് ഹരജി പരിഗണിച്ചത്.എൻ.ടി.എ സമഗ്രമായ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ എട്ടിന് പരിഗണിക്കും.
നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ വിദ്യാർഥികളും വിദ്യാർഥി സംഘടനകളായ എം.എസ് എഫും എസ്.ഐ.ഒയും അടക്കമുള്ളവർ സമീപിച്ചിരുന്നു.