'മാപ്പ് പറഞ്ഞതിന് തെളിവുണ്ടോ?': രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സവർക്കറുടെ പൗത്രൻ

മുൻ എംപി ചെയ്യുന്നതെന്തും ബാലിശമാണെന്നും രഞ്ജിത് സവർക്കർ

Update: 2023-03-28 06:24 GMT
Editor : Lissy P | By : Web Desk
Savarkars grandson challenges childish Rahul Gandhi,Show proof of apology-Savarkars grandson,Savarkar-Rahul Gandhi,രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സവർക്കറുടെ ചെറുമകൻ,latest news malayalam
AddThis Website Tools
Advertising

ന്യൂഡൽഹി: സവർക്കർ ബ്രിട്ടീഷ് അധികാരികളോട് ക്ഷമാപണം നടത്തിയതിന് തെളിവ് ഹാജരാക്കണമെന്ന് വി.ഡി സവർക്കറുടെ പൗത്രൻ രഞ്ജിത് സവർക്കർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'സവർക്കർ അല്ലാത്തതിനാൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി പറയുന്നു. സവർക്കർ മാപ്പ് പറഞ്ഞതായി കാണിക്കുന്ന രേഖകൾ കാണിക്കാൻ ഞാൻ രാഹുലിനെ വെല്ലുവിളിക്കുന്നു. നേരെമറിച്ച്, രാഹുൽ ഗാന്ധി രണ്ട് തവണ സുപ്രിം കോടതിയിൽ മാപ്പ് പറഞ്ഞു. രാഹുൽ ഗാന്ധി എന്ത് ചെയ്താലും ബാലിശമാണ്' രഞ്ജിത് സവർക്കർ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

രാഷ്ട്രീയം പ്രചരിപ്പിക്കാൻ ദേശസ്നേഹികളുടെ പേരുകൾ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിലാണ് ''എന്റെ പേര് സവർക്കറല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഗാന്ധി ആരോടും മാപ്പ് പറയുന്നില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞത്.

രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു.സവർക്കർ ഞങ്ങളുടെ ദൈവമാമെന്നും അദ്ദേഹത്തെ അപഹസിക്കുന്നത് സഹിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് നിർത്തുക. ഇല്ലെങ്കിൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാകുമെന്നും അദ്ദേഹം പഞ്ഞു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News