ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഭീകരാക്രമണം: രണ്ട് ജവാന്മാർക്ക് വീരമൃത്യു

രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടു

Update: 2024-10-24 16:54 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. രണ്ടുനാട്ടുകാരും കൊല്ലപ്പെട്ടു. സൈനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് സേന വിവിധ ​ഗ്രൂപ്പുകളായി തിരച്ചിൽ‌ നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീരിന്റെ വിവിധ ഭാ​ഗങ്ങളിൽ ഭീകരാക്രമണം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ആക്രമണം. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News