സംവരണ ചട്ടം ലഘിച്ചു: യുപിയിൽ 69,000 അധ്യാപക നിയമനം റദ്ദാക്കി
മൂന്ന് മാസത്തിനകം പുതിയ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കാൻ ബി.ജെ.പി സർക്കാറിന് കോടതി നിർദേശം നൽകി
Update: 2024-08-16 17:41 GMT
ലഖ്നൗ: ഉത്തർപ്രദേശിൽ സംവരണ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് 69,000 അധ്യാപക നിയമനം റദ്ദാക്കി. 1981ലെയും 1994-ലെയും സംവരണ ചട്ടങ്ങൽ പിന്തുടർന്ന് പുതിയ പട്ടിക തയ്യാറാക്കാൻ ലഖ്‌നൗ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം പുതിയ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. പ്രസ്തുത റിക്രൂട്ട്‌മെൻ്റിലെ സംവരണ ക്രമക്കേടുകൾ സംബന്ധിച്ച വിഷയം ഏറെ നാളായി ഹൈക്കോടതിയുടെ പരിഗണനയിലാണ്.