ബിഹാറിലെ കാട്ടുഭരണം അവസാനിപ്പിക്കും: അമിത്ഷാ

നിതീഷ് കുമാർ അടുത്ത പ്രധാനമന്ത്രിയാകുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം

Update: 2023-02-25 10:48 GMT
Advertising

ബിഹാറിൽ റാലികളിൽ വാക്പോരുമായി ബിജെപിയും ആർജെഡിയും. രാവിലെ നടന്ന റാലിയിൽ, നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വി യാദവ് ഉയർത്തിക്കാട്ടി. 2024ൽ ബിജെപിയെ കാത്തിരിക്കുന്നത് വൻ പരാജയമാണെന്നായിരുന്നു ലാലുപ്രസാദ് യാദവിന്റെ പ്രതികരണം. 2024 ൽ ബിഹാറിൽ ബി.ജെ.പി വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ചെന്ന് തേജസ്വി യാദവ് പറഞ്ഞു. എന്നാൽ തേജസ്വിയുടേത് പകൽകിനാവാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ബിഹാറിലെ കാട്ടുഭരണം അവസാനിപ്പിക്കുമെന്ന് അമിത്ഷാ തിരിച്ചടിച്ചു. നിതീഷ് കുമാർ അടുത്ത പ്രധാനമന്ത്രിയാകുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. ചമ്പാരനിലാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലി നടക്കുന്നത്. പാർട്ടി പ്രവർത്തകരെയും കർഷകരെയും അമിത് ഷാ അഭിസംബോധന ചെയ്യും. 2024 ലോക് സഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണ് ഇരു റാലികളും.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News