പദയാത്രക്കിടെ ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി വൈ.എസ് ശർമിളക്ക് നേരെ തേനീച്ച ആക്രമണം
തെലങ്കാനയിലെ ദുർഷഗണിപള്ളി ഗ്രാമത്തില്‍ നടന്ന പ്രജാ പ്രസ്ഥാനം പദയാത്രക്കിടെയാണ് ആക്രമണമുണ്ടായത്
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും യുവജന ശ്രമിക റൈതു തെലങ്കാന പാർട്ടി നേതാവുമായ വൈ.എസ് ശര്‍മിളക്ക് നേരെ തേനീച്ചയുടെ ആക്രമണം. തെലങ്കാനയിലെ ദുർഷഗണിപള്ളി ഗ്രാമത്തില്‍ നടന്ന പ്രജാ പ്രസ്ഥാനം പദയാത്രക്കിടെയാണ് ആക്രമണമുണ്ടായത്.
മരത്തിന് ചുവട്ടിൽ നിന്ന് ആളുകളുമായി സംസാരിക്കുകയായിരുന്നു ശർമിള. തെലങ്കാനയിലെ മോട്ട കൊണ്ടൂർ മണ്ഡലിൽ നിന്ന് ആത്മകുരു മണ്ഡലിലേക്കുള്ള യാത്രയ്ക്കിടെയാണ് തേനീച്ചകള്‍ കൂട്ടമായി ആക്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് ശര്‍മിള കുത്തേല്‍ക്കാതെ രക്ഷപ്പെട്ടത്. എന്നാല്‍ ചില പാർട്ടി പ്രവർത്തകർക്ക് തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റു. ഇതിനിടയിലും ശര്‍മിള തന്‍റെ പദയാത്ര തുടര്‍ന്നു. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയെ (ടിആർഎസ്) അപലപിച്ചും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ബംഗാരു തെലങ്കാന കൊണ്ടുവരുമെന്ന വാഗ്ദാനങ്ങളിൽ നീതി പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ചുമാണ് ശർമിളയുടെ സംസ്ഥാന പര്യടനം. ഇപ്പോൾ യാദാദ്രി ഭുവൻഗിരി ജില്ലയിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്.
#YSRTP Chief #YSSharmila started the #Day31 #PrajaPrastanam from Nagireddypalli in #Bhongir zone of the joint #Nalgonda district. Listening to ppl's issues & giving bharosa to the poor throughout the villages of Nandanam, Anjipuram & Nyamuthapally....@realyssharmila #Telangana pic.twitter.com/PhNZUQssWC
— Lakshmi Ronanki (@LaxRon3) March 20, 2022