ദക്ഷിണാഫ്രിക്കയില്‍ വജ്രനിക്ഷേപം തേടിയെത്തിയ ആളുകള്‍ക്ക് ലഭിച്ചത്....
ആടുമാടുകളെ മേയ്ക്കുന്ന ഒരാള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് ഭൂമിക്കടിയില്‍ നിന്ന് കുറച്ച് തിളങ്ങുന്ന കല്ലുകള്‍ ലഭിച്ചത്.
ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നറ്റാലില്‍ കണ്ടെത്തിയത് വജ്രമല്ലെന്നും ക്വാര്‍ട്സ് അഥവാ സ്ഫടികക്കല്ലുകള്‍ ആണെന്ന് അധികൃതര്‍. ഇതോടെ നിരാശരായി മടങ്ങുകയാണ് ഭാഗ്യം അന്വേഷിച്ച് വന്ന നാട്ടുകാര്‍. ക്വാര്‍ട്‌സ് എന്ന ഈ കല്ലുകള്‍ക്ക് വജ്രവുമായി താരതമ്യം ചെയ്യുമ്പോള്‍ വില വളരെ കുറവാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ആടുമാടുകളെ മേയ്ക്കുന്ന ഒരാള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് ഭൂമിക്കടിയില്‍ നിന്ന് കുറച്ച് തിളങ്ങുന്ന കല്ലുകള്‍ ലഭിച്ചത്. അവ വജ്രക്കല്ലുകളാണന്ന വാര്‍ത്ത പരന്നതോടെ കോവിഡിനെയും നിയന്ത്രണങ്ങളെയും തൃണവൽഗണിച്ച് ദക്ഷിണാഫ്രിക്കൻ ഗ്രാമമായ ക്വാഹ്‌ലാതിയിലേക്ക് പതിനായിരക്കണക്കിന് ആളുകളുടെ കൂട്ടപ്രവാഹമാണുണ്ടായത്. പിക്കാസുകളും മൺവെട്ടിയും മറ്റായുധങ്ങളുമായി എത്തിയ ഇവർ ഗ്രാമത്തിലെ വരണ്ട മണ്ണിൽ വജ്രം കുഴിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പതിനായിരക്കണക്കിനു കുഴികളാണ് എടുത്തത്. .
ചിലര്‍ക്കൊക്കെ സമാനമായ കല്ലുകള്‍ ലഭിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കൂടുതൽ ആളുകൾ നഗരങ്ങളിൽ നിന്നു ക്വാസുലു നറ്റാലിലേക്ക് എത്തി. ദക്ഷിണാഫ്രിക്കയുടെ പ്രധാനനഗരമായ ജൊഹാനസ് ബർഗിൽ നിന്നു 360 കിലോമീറ്റർ തെക്കുകിഴക്ക് ക്വാസുലു നറ്റാൽ പ്രവിശ്യയിലെ ലേഡിസ്മിത് പട്ടണത്തിനു സമീപമാണ് ക്വാഹ്‌ലാതി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കരയിലാണ് ക്വാസുലു നറ്റാൽ പ്രവിശ്യ. ജനപ്രവാഹത്തെ തുടര്‍ന്ന് കല്ലുകളുടെ നിഗൂഢതയറിയാന്‍ ഗവണ്‍മെന്റ് ജിയോസയന്റിസ്റ്റുകളേയും മൈനിങ് വിദഗ്ധരേയും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കാനയച്ചു. ഈ പരിശോധനയിലാണ് ഇവ വജ്രമല്ലെന്നും സ്ഫടികക്കല്ലുകളാണെന്നും കണ്ടെത്തിയത്.