ഇ.ഡി കേസിൽ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്

Update: 2022-12-21 12:02 GMT
ഇ.ഡി കേസിൽ  സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
AddThis Website Tools
Advertising

ഇഡി കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ മറ്റന്നാൾ വീണ്ടും പരിഗണിക്കും. അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

സെപ്തംബർ ഒമ്പതിന് യു.എ.പി.എ കേസിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ സാധിച്ചിരുന്നില്ല. 

അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച്  ക്രിസ്മസ് അവധിക്കായി പിരിയുന്ന അതേ ദിവസമായ 23 നാണ് ഇപ്പോൾ ജാമ്യാപേക്ഷ മാറ്റിയിരിക്കുന്നത്. ഈ ദിവസം കൂടി ജാമ്യാപേക്ഷ മാറ്റിയാൽ പിന്നീട് ക്രിസ്മസ് അവധിക്ക് ശേഷം ജനുവരിയിൽ മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കൂ.

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

Web Desk

By - Web Desk

contributor

Similar News