തെരഞ്ഞെടുപ്പ് പരാജയം: ആര്‍എസ‍്‍പിയില്‍ പൊട്ടിത്തെറി

Update: 2017-02-05 05:58 GMT
Editor : admin
തെരഞ്ഞെടുപ്പ് പരാജയം: ആര്‍എസ‍്‍പിയില്‍ പൊട്ടിത്തെറി
Advertising

നിലവിലെ നേതൃത്വം കഴിവ് കെട്ടതാണെന്ന് മുതിര്‍ന്ന നേതാവ് വിപി രാമകൃഷ്ണപിള്ള പ്രതികരിച്ചു

Full View

തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന്റെ പേരില്‍ യുഡിഎഫ് ഘടകക്ഷിയായ ആര്‍എസ‍്‍പിയില്‍ പൊട്ടിത്തെറി. നിലവിലെ നേതൃത്വം കഴിവ് കെട്ടതാണെന്ന് മുതിര്‍ന്ന നേതാവ് വിപി രാമകൃഷ്ണപിള്ള പ്രതികരിച്ചു. കോവൂര്‍കുഞ്ഞു മോനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു വിപിആറിന്റെ പ്രതികരണം.

സംസ്ഥാനെ സെക്രട്ടറിയും, ഏകമന്ത്രിയും അടക്കം മത്സരിച്ച മുഴുവന്‍ പേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലേക്കാണ് ആര്‍എസ‍്‍പി നീങ്ങുന്നത്. നിലവിലെ നേതൃത്വം കഴിവ് കെട്ടതാണെന്ന് മുതിര്‍ന്ന നേതാവ് വിപിരാമകൃഷ്ണപിള്ള തുറന്നടിച്ചു. നേതൃമാറ്റം അനിവാര്യമാണെന്നും പാര്‍ട്ടി ഇടത്പക്ഷത്തേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും വിപിആര്‍ പറഞ്ഞു.

എല്‍ഡിഎഫ് പിന്തുണയോടെ വിജയിച്ച കുഞ്ഞുമോന്റെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നെന്ന് പറഞ്ഞ വിപിആര്‍ കോവൂര്‍കുഞ്ഞ്‌മോനെ ആശീര്‍വദിക്കുകയും ചെയ്തു. ആര്‍എസ്പിയുടെ തെറ്റായ നയങ്ങള്‍ക്കേററ തിരിച്ചടിയാണിതെന്ന് കോവൂര്‍കുഞ്ഞ് മോനും പ്രതികരിച്ചു. കുന്നത്തൂരില്‍ കുഞ്ഞ് മോന്‍ ഉജ്ജ്വല വിജയം നേടിയെടുത്തതും ആര്‍എസ്പിക്കുള്ളില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നതിന് വഴിവെച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News