സ്ഥലം മാറ്റത്തിനെതിരെ കൈകുഞ്ഞുങ്ങളുമായി സിപിഐ സര്‍വീസ് സംഘടനയുടെ സമരം

Update: 2017-03-09 23:51 GMT
സ്ഥലം മാറ്റത്തിനെതിരെ കൈകുഞ്ഞുങ്ങളുമായി സിപിഐ സര്‍വീസ് സംഘടനയുടെ സമരം
Advertising

പരാതിയുമായി മൂന്നു ദിവസമായി സമരത്തിലുള്ളത് 34 ജീവനക്കാരും കുടുംബാംഗങ്ങളുമാണ്.

Full View

മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നാരോപിച്ച് സി പി ഐ സര്‍വീസ് സംഘടനയുടെ സമരം. 34 ഐ ടി ഐ അധ്യാപകരുടെ സ്ഥലം മാറ്റത്തിനെതിരെ ഐടിഐ ഡയറക്ടറേറ്റിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈകുഞ്ഞുങ്ങളുമായി സമരം തുടങ്ങിയത്. സി പി ഐ സര്‍വീസ് സംഘടനയായ ജോയന്‍റ് കൌണ്‍സിന്‍റെ പുതിയ യൂണിയന്‍ തുടങ്ങിയതിന്‍റെ പ്രതികാരമാണ് സ്ഥലം മാറ്റമെന്ന് ഇവര്‍ ആരോപിക്കുന്നു.

പരാതിയുമായി മൂന്നു ദിവസമായി സമരത്തിലുള്ളത് 34 ജീവനക്കാരും കുടുംബാംഗങ്ങളുമാണ്. മാനദണ്ഡം ലംഘിച്ച് സ്ഥലമാറ്റമുണ്ടാകില്ലെന്ന സര്‍ക്കാര്‍ നിലപാട് കാറ്റില്‍ പറത്തിയാണ് ഐടിഐ വകുപ്പിന്റെ നടപടിയെന്നാണ് ആരോപണം. സ്ഥലം മാറ്റപ്പെട്ടവരില്‍ ഭൂരിഭാഗവും ജോയിന്‍റ് കൌണ്‍സിലിന് കീഴില്‍ തുടങ്ങിയ പുതിയ സംഘടനയും ഭാരവാഹികളും അംഗങ്ങളും.

സി പി എം അനുകൂല സംഘടനയുടെ ഇടപെടലാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ഇന്ന് ഉച്ചയോടെ സമരക്കാര്‍ ജോയിന്‍റ് ഡയറക്ടറെ ഉപരോധിക്കുകയും ചെയ്തു.

സ്ഥലമാറ്റം റദ്ദാക്കാമെന്ന ജോയിന്‍റ് രജിസ്ട്രാര്‍ സമ്മതിച്ചെങ്കിലും സി പി എം അനുകൂല സംഘടനാ നേതാക്കള്‍ തടസം നില്‍ക്കുന്നതായും ആരോപണമുണ്ട്.

Tags:    

Similar News