കാവാലം സ്മരണയില്‍ മഞ്ജുവാര്യര്‍ ശകുന്തളയുടെ വേഷത്തില്‍ അരങ്ങിലെത്തി

Update: 2017-04-11 13:52 GMT
Editor : Subin
കാവാലം സ്മരണയില്‍ മഞ്ജുവാര്യര്‍ ശകുന്തളയുടെ വേഷത്തില്‍ അരങ്ങിലെത്തി
Advertising

നാടകവേദിയിലേക്ക് കൈപിടിച്ച് കയറ്റിയ ഗുരു കാവാലം അദൃശ്യസാന്നിധ്യമായി ഒപ്പമുണ്ടായിരുന്നുവെന്ന് കരുതുന്നുവെന്നും മഞ്ജു. 

Full View

കാവാലം നാരായണ പണിക്കര്‍ അവസാനം ചിട്ടപ്പെടുത്തിയ അഭിജ്ഞാന ശാകുന്തളം നാടകം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ അരങ്ങേറി. മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായ നാടകത്തില്‍ ഇരുപതോളം കലാകാരന്മാരാണ് അണിനിരന്നത്. ശകുന്തളയായുള്ള മഞ്ജുവിന്‍റെ വേഷപ്പകര്‍ച്ച നിറകയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.

കാവാലത്തിന് അര്‍ത്ഥപൂര്‍ണമായ ശ്രദ്ധാഞ്ജലി. ശകുന്തളയുടെ പ്രണയവും വിരഹവും ഭാവസാന്ദ്രതയോടെ ഉള്‍ക്കൊണ്ട് മഞ്ജു നിറഞ്ഞാടി. കാണികളുടെ മനസില്‍ ശകുന്തളയുടെ രൂപം വരച്ചിടുകയായിരുന്നു മഞ്ജു. ദുഷ്യന്തനായി എത്തിയ ഗിരീഷ് സോപാനവും സദസിന്‍റെ മനം കവര്‍ന്നു. നാടകവേദിയിലേക്ക് കൈപിടിച്ച് കയറ്റിയ ഗുരു കാവാലം അദൃശ്യസാന്നിധ്യമായി ഒപ്പമുണ്ടായിരുന്നുവെന്ന് മഞ്ജു.

സോപാനം കുടുംബാംഗങ്ങളെല്ലാം അരങ്ങില്‍ മിഴിവോടെ നിന്നു. മുഖ്യമന്ത്രി പിണറായി വിജയനും കാവാലത്തിന്‍റെ സഹധര്‍മിണി ശാരദാ പണിക്കരും ചേര്‍ന്ന് വിളക്ക് കൊളുത്തിയതോടെയാണ് നാടകത്തിന് തുടക്കമായത്. ദുഃഖവും സന്തോഷവും ഒരുമിക്കുകയാണ് വേദിയിലെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംവിധായകരും അഭിനേതാക്കളും മന്ത്രിമാരും ഉള്‍പ്പെട്ട പ്രൌഢഗംഭീര സദസിലാണ് അഭിജ്ഞാന ശാകുന്തളം അവതരിപ്പിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News