സുധാകരന്റെ വരവില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറഞ്ഞ് കാസര്‍കോട്

Update: 2017-05-13 17:09 GMT
Editor : admin
സുധാകരന്റെ വരവില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറഞ്ഞ് കാസര്‍കോട്
Advertising

ഉദുമ മണ്ഡലത്തില്‍ കെ സുധാകരന്‍ സ്ഥാനാര്‍ഥിയായതോടെ ജില്ലയിലെ നേതാക്കള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടപെടുന്ന നിലവന്നതോടെയാണ് പലരും ഗ്രൂപ്പ് മാറ്റവും പുതിയ ചേരിയുടെ സാധ്യതയും തേടി തുടങ്ങിയത്...

Full View

കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഗ്രൂപ്പ് മാറ്റം ശക്തമാണ്. ഉദുമ മണ്ഡലത്തില്‍ കെ സുധാകരന്‍ സ്ഥാനാര്‍ഥിയായതോടെ ജില്ലയിലെ നേതാക്കള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടപെടുന്ന നിലവന്നതോടെയാണ് പലരും ഗ്രൂപ്പ് മാറ്റവും പുതിയ ചേരിയുടെ സാധ്യതയും തേടി തുടങ്ങിയത്.

കാലങ്ങളായി ഉദുമയില്‍ ഐ ഗ്രൂപ്പും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളല്‍ എ ഗ്രൂപ്പുമാണ് മത്സരിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഉദുമയിലും തൃക്കരിപ്പൂരിലും ഐ ഗ്രൂപ്പ് നേതാക്കളായ കെ സുധാകരനും കെ പി കുഞ്ഞിക്കണ്ണനും സീറ്റ് നല്‍കിയത് ജില്ലയിലെ നേതാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ഇത് കൂടാതെ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വനിതാ പ്രതിനിധി വേണമെന്ന കെപിസിസിയുടെ നിര്‍ദ്ദേശം പ്രതിഷേധം രൂക്ഷമാക്കി.

ജില്ലയിലെ എ, ഐ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായങ്ങള്‍ക്ക് പരിഗണന ലഭിക്കാത്തതാണ് ഗ്രൂപ്പ് മാറ്റത്തിനും പുതിയ ചേരിയുടെ സാധ്യത തേടുന്നതിലേക്കും കാര്യങ്ങളെത്തിച്ചത്. കെ സുധാകരന്റെ സാന്നിധ്യം ഡിസിസിയെ തന്നെ അപ്രസക്തമാക്കുമെന്നാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ഈ പശ്ചാതലത്തില്‍ ഗ്രൂപ്പ് വ്യത്യാസം മാറ്റിവെച്ച് പുതിയ ചേരിയുടെ സാധ്യത തേടുകയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News