മോദി മടങ്ങി; മുഖ്യമന്ത്രിക്കും സോണിയയ്ക്കും മറുപടി നല്‍കാതെ

Update: 2017-05-25 12:02 GMT
Editor : admin
മോദി മടങ്ങി; മുഖ്യമന്ത്രിക്കും സോണിയയ്ക്കും മറുപടി നല്‍കാതെ
Advertising

കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും ജനങ്ങള്‍ക്ക് മുന്നില്‍ നാടകം കളിക്കുകയാണെന്നും കോണ്‍ഗ്രസും സിപിഎമ്മും ഇവര്‍ രണ്ടാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.

Full View

മുഖ്യമന്ത്രിക്കും സോണിയക്കും മറുപടി നല്‍കാതെ കേരളത്തിലെ പ്രചാരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച എന്‍ഡിഎ മഹാസമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളെ കുറിച്ചും യുഡിഎഫിനും എല്‍ഡിഎഫിനുമെതിരായ വിമര്‍ശനങ്ങളും മാത്രമാണുണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയിലും വന്‍ ജനാവലിയാണ് പരിപാടിക്കെത്തിയത്.

പതിവു ശൈലിയില്‍, കാത്തിരുന്ന പ്രവര്‍ത്തകരെ കയ്യിലെടുത്താണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. സൊമാലിയന്‍ വിവാദത്തിലും സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലും സംസ്ഥാന ദേശീയ രാഷ്ട്രീയവും മാധ്യമങ്ങളും മറുപടി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതൊന്നും പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണി എണ്ണി പറ‍ഞ്ഞ മോദി ലിബിയയിലും അഫ്ഗാനിസ്ഥാനിലും ശ്രീലങ്കയിലും പെട്ട് പോയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് സര്‍ക്കാറിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടി.

കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും ജനങ്ങള്‍ക്ക് മുന്നില്‍ നാടകം കളിക്കുകയാണെന്നും കോണ്‍ഗ്രസും സിപിഎമ്മും ഇവര്‍ രണ്ടാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.

സാധാരണക്കാരന്റെയും കൃഷിക്കാരന്റെയും പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വ്യവസായ നഗരമായ കൊച്ചിയില്‍ പ്രസംഗിച്ചത്.

തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡി എ സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രമുഖ എന്‍ഡിഎ നേതാക്കളും മോദിയുടെ കേരളത്തിലെ അവസാനഘട്ട പ്രചരണത്തിനെത്തിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News