ശബരിമലയില്‍ മാനമധുരൈ സംഘം ഇത്തവണയും; 251 പേര്‍ സംഘത്തില്‍
എത്തുന്നത് 29 ആം വര്‍ഷം. വിളക്കുപൂജയും അന്നദാനവും നടത്തി.
തമിഴ്നാട് ശിവഗംഗ ജില്ലയിലെ മാനാ മധുരൈയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം ഇക്കുറിയും മുറതെറ്റാതെ ശബരിമലയില്‍ എത്തി. അന്നദാനവും വിളക്കു പൂജയുമാണ് ഇവര്‍ അയ്യപ്പന് കാണിയ്ക്കയായി സമര്‍പ്പിച്ചത്.
ശ്രീ പഞ്ചമുഖ് ആഞ്ജനേയ അയ്യപ്പ സംഘത്തിലെ 251 സ്വാമിമാരാണ് ശബരിമലയില്‍ എത്തിയത്. കഴിഞ്ഞ 28 വര്‍ഷമായി അയ്യപ്പന്മാരെ മല ചവിട്ടിയ്ക്കുന്ന ഭാസ്കര മോഹനനാണ് ഇക്കുറിയും ഗുരുസ്വാമി. 15 കന്നി സ്വാമിമാരും സംഘത്തിലുണ്ട്. ജനുവരി അഞ്ചിന് പുറപ്പെട്ട സംഘം ഇന്നലെയാണ് ദര്‍ശനം നടത്തിയത്.
മാളികപ്പുറം ക്ഷേത്രത്തിനു താഴെയുള്ള നടപ്പന്തലില്‍ വച്ചായിരുന്നു വിളക്കു പൂജ. സംഘത്തിലെ സ്വാമിമാരെ പ്രതിനിധീകരിച്ച് 251 വിളക്കുകള്‍ പൂജിച്ചു. ഭജനയുടെ അകമ്പടിയോടെ രണ്ടു മണിക്കൂറോളം പൂജ നടത്തി. വിളക്കു പൂജ മണികണ്ഠസ്വാമിയോടുള്ള പ്രാര്‍ത്ഥനയാണ്. ലോകത്ത് മനുഷ്യരുടെ അഭിമാനവും ധര്‍മബോധവും വളരണം. സകലരും സുഖമായിരിക്കണം. ഇതിനാണ് വിളക്കു പൂജ നടത്തുന്നത് എന്ന് ഗുരുസ്വാമിയായ ഭാസ്കരമോഹന്‍ പറഞ്ഞു.
എരുമേലി, അഴുത, വലിയാനവട്ടം, കരിമല, പമ്പ എന്നിവിടങ്ങളില്‍ അന്നദാനവും നടത്തിയാണ് സംഘം അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്.