റാഗിങ്: കര്‍ണാടക അന്വേഷണ സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

Update: 2017-07-04 16:40 GMT
Editor : Sithara
റാഗിങ്: കര്‍ണാടക അന്വേഷണ സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തു
Advertising

കലബുര്‍ഗി അല്‍ ഖമര്‍ നഴ്സിംഗ് കോളേജില്‍ റാഗിങിനിരയായ നഴ്സിങ് വിദ്യാര്‍ത്ഥിനി അശ്വതിയില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുളള പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു

Full View

കലബുര്‍ഗി അല്‍ ഖമര്‍ നഴ്സിംഗ് കോളേജില്‍ റാഗിങിനിരയായ നഴ്സിങ് വിദ്യാര്‍ത്ഥിനി അശ്വതിയില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുളള പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കുന്നു. റാഗിങാണോ ആത്മഹത്യാശ്രമമാണോ നടന്നതെന്ന് അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് കല്‍ബുര്‍ഗി ഡിവൈഎസ്പി എസ് ജാന്‍വി പറഞ്ഞു.

കല്‍ബുര്‍ഗി ഡിവൈഎസ്പി എസ് ജാന്‍വിയുടെ നേതൃത്തിലുളള അന്വേഷണ സംഘം ഇന്നലെ രാത്രിയോടെയാണ് കോഴിക്കോട്ടെത്തിയത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയതിന് ശേഷം അന്വേഷണ സംഘം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു. പെണ്‍കുട്ടിയുടെത് റാഗിങ് ആണോ ആത്മഹത്യശ്രമമാണോ എന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നായിരുന്നു ഡിവൈഎസ്‍പി ജാന്‍വിയുടെ പ്രതികരണം.

കേസിലെ നാലാം പ്രതി ശില്‍പ ജോസും കുടുംബവും ഒളിവില്‍ പോയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ ജാന്‍വിയും സംഘവും കോട്ടയത്തേക്ക് തിരിക്കും. സംഭവത്തെകുറിച്ച് ഇന്ന് റിപ്പോര്‍ട്ട് നല്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഉടന്‍ തന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറുമെന്നും ജാന്‍വി പറഞ്ഞു. അശ്വതിക്കൊപ്പം രക്ഷിതാക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News