ശബരിമലയില്‍ അപകടത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് വേതനം നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ്

Update: 2017-11-30 10:58 GMT
Editor : Ubaid
ശബരിമലയില്‍ അപകടത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് വേതനം നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ്
Advertising

കഴിഞ്ഞ ദിവസമാണ് അരവണ പ്ളാന്റിലെ സ്റ്റീല്‍ പൈപ്പ് പൊട്ടിത്തെറിച്ച് താല്‍കാലിക ജീവനക്കാരായ അഞ്ചു പേര്‍ക്ക് പരുക്കേറ്റത്

Full View

അപകടത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് വേതനം നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ്. പോരെന്ന് ബോര്‍ഡംഗം. ശബരിമലയില്‍ അരവണ പ്ളാന്റിലെ സ്റ്റീല്‍ പൈപ്പ് പൊട്ടിത്തെറിച്ച് ജീവനക്കാര്‍ക്ക് പരുക്കേറ്റ സംഭവത്തില് ദേവസ്വം ബോര്‍ഡിന്റെ ഇടപെടലിനെ ചൊല്ലി വിമര്‍ശം. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ബോര്‍ഡ് പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസമാണ് അരവണ പ്ളാന്റിലെ സ്റ്റീല്‍ പൈപ്പ് പൊട്ടിത്തെറിച്ച് താല്‍കാലിക ജീവനക്കാരായ അഞ്ചു പേര്‍ക്ക് പരുക്കേറ്റത്. പാലക്കാട് സ്വദേശി അനീഷ്, കൊല്ലം സ്വദേശികളായ സോമന്‍, ഉദയന്‍, വിഷ്ണു, ശശികുമാര്‍ എന്നിവര്‍ക്കായിരുന്നു പൊള്ളലേറ്റത്. ഇവരുടെ ചികിത്സാ ചിലവും വിശ്രമ ദിവസത്തെ വേതനവും നല്‍കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൂടാതെ, പ്ളാന്റില്‍ സുരക്ഷ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

എന്നാല്‍, തൊഴിലാളികളുടെ കാര്യത്തില്‍ ഇത്തരം നിലപാടല്ല സ്വീകരിക്കേണ്ടതെന്ന് ബോര്‍ഡ് അംഗം കെ. രാഘവന്‍ പറഞ്ഞു. കൂടാതെ, ഒരു മെക്കാനിക്കല്‍ വിങില്ലാതെ കാര്യങ്ങള്‍ മുമ്പോട്ടുപോകുക ബുദ്ധിമുട്ടാണ്. ഇത്തരം കാര്യങ്ങളില്‍ കൂടി, നടപടിയുണ്ടാകണം.

അപകടമുണ്ടായ അരവണ പ്ളാന്റ് ഇന്നലെ ദേവസ്വം പ്രസിഡന്റ് സന്ദര്‍ശിച്ചു. മുഖത്ത് സാരമായ പൊള്ളലേറ്റ അനീഷ്, കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം തിരിച്ചെത്തി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News