കോഴിക്കോട് നോര്‍ത്തില്‍ മൂന്നാം ജയം തേടി എ പ്രദീപ് കുമാര്‍

Update: 2018-03-15 21:11 GMT
Editor : admin
കോഴിക്കോട് നോര്‍ത്തില്‍ മൂന്നാം ജയം തേടി എ പ്രദീപ് കുമാര്‍
Advertising

യുഡിഎഫ് കൌണ്‍സിലറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പി എം സുരേഷ് ബാബുവാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

Full View

പത്ത് വര്‍ഷം കൊണ്ട് നടപ്പാക്കിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് നോര്‍ത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാര്‍ വോട്ട് ചോദിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫ് കൌണ്‍സിലറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പി എം സുരേഷ് ബാബുവാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍ഡിഎ കൂടി സജീവമായി രംഗത്തുവന്നതോടെ മല്‍സരത്തിന് ചൂടേറിക്കഴിഞ്ഞു.

കോഴിക്കോട് കോര്‍പറേഷനിലെ 28 ഡിവിഷനുകള്‍ ചേര്‍ന്നതാണ് നോര്‍ത്ത് മണ്ഡലം. സിറ്റിങ് എം എല്‍ എ ആവിഷ്കരിച്ച സ്കൂള്‍ വികസന പദ്ധതി പ്രിസം ഉള്‍പ്പെടെ വിദ്യാഭ്യാസ- ആരോഗ്യ-കായിക മേഖലകളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ പട്ടികയുമായാണ് ഇടതുപക്ഷം വീണ്ടും വോട്ടര്‍മാരെ കാണുന്നത്. ഭരണവിരുദ്ധ വികാരം കൂടി അനുകൂലമാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

ബൂത്ത് തല യോഗങ്ങളും കണ്‍വെന്‍ഷനുകളും വ്യക്തി സന്ദര്‍ശനങ്ങളുമായാണ് പി എം സുരേഷ് ബാബുവിന്റെ പ്രചാരണം. നഗരത്തിലെ ഗതാഗതക്കുരുക്കും തീരദേശവാസികളുടെ പ്രശ്നങ്ങളും സുരേഷ്ബാബു ഉന്നയിക്കുന്നു.

മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ ബി ജെ പി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ മല്‍സരിക്കുന്നത്. ബി ജെ പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പി ശ്രീശന്റെ പ്രതീക്ഷയുടെ അടിസ്ഥാനവും ഇതാണ്. എസ് ഡി പി ഐയുടെ വാഹിദ് ചെറുവറ്റയും പ്രചാരണ രംഗത്തുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News