കയ്യാങ്കളി കേസ് പിൻവലിക്കുന്നതിൽ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി

Update: 2018-03-29 01:36 GMT
കയ്യാങ്കളി കേസ് പിൻവലിക്കുന്നതിൽ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി
Advertising

സഭയിൽ നടക്കുന്ന കാര്യങ്ങൾ കോടതിയിലേക്ക് വലിച്ചിഴക്കുന്നത് സഭയുടെ അന്തസ്സ് കെടുത്തുമെന്ന് മുഖ്യമന്ത്രി

നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കുന്നതിൽ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി. സഭയിൽ നടക്കുന്ന കാര്യങ്ങൾ കോടതിയിലേക്ക് വലിച്ചിഴക്കുന്നത് സഭയുടെ അന്തസ്സ് കെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ തീരുമാനം ജനാധിപത്യത്തോട് ചെയ്യുന്ന തെറ്റാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Full View

കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കേസ് നൽകാൻ നിയമസഭയോ സ്പീക്കറോ തീരുമാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ തീരുമാനത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത്. ഉദ്യോഗസ്ഥൻ നൽകിയ പരാതി സഭയുടെ പരാതി ആകില്ല. സഭാ നടപടികൾ കോടതിയിലെത്തുന്നത് ജുഡീഷ്യറിയും ലെജിസ്ളേച്ചറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭയിൽ കുറ്റകൃത്യം നടന്നാൽ എംഎൽഎമാർക്ക് സംരക്ഷണം നൽകാനാവില്ലെന്നായിരുന്നു വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷ നിലപാട്. നോട്ടീസ് അവതരണത്തിനിടെ വി ഡി സതീശൻ നടത്തിയ പരാമർശം സഭയിൽ ഭരണ - പ്രതിപക്ഷ ബഹളത്തിനിടയാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

Tags:    

Similar News