പത്തനംതിട്ടയില്‍ ഒരു മല തന്നെ ഇല്ലാതാക്കി ക്വാറി മാഫിയ

Update: 2018-04-16 04:52 GMT
Editor : Sithara
പത്തനംതിട്ടയില്‍ ഒരു മല തന്നെ ഇല്ലാതാക്കി ക്വാറി മാഫിയ
Advertising

പ്രതിവര്‍ഷം ഒരു ലക്ഷം മെട്രിക് ടണ്‍ പാറഖനനത്തിന് ലഭിച്ച അനുമതിയുടെ പേരില്‍ ദിനവും കടത്തുന്നത് നൂറുകണക്കിന് ലോഡ് പാറയാണ്

പത്തനംതിട്ട കോന്നി പയ്യനാമണില്‍ ഒരു മല തന്നെ ഇല്ലാതാക്കി ക്വാറി മാഫിയയുടെ പ്രവര്‍ത്തനം. പ്രതിവര്‍ഷം ഒരു ലക്ഷം മെട്രിക് ടണ്‍ പാറഖനനത്തിന് ലഭിച്ച അനുമതിയുടെ പേരില്‍ ദിനവും കടത്തുന്നത് നൂറുകണക്കിന് ലോഡ് പാറ. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടും ക്വാറിക്ക് ഒത്താശയുമായി പ്രാദേശിക ഭരണകൂടവും ഉദ്യോഗസ്ഥരും. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

Full View

കോന്നി വനാതിര്‍ത്തിയിലുള്ള മലനിരകളില്‍ അടുകാട്, വരിക്കാഞ്ഞിലി പ്രദേശത്തായി പ്രവര്‍ത്തിക്കുന്ന ചെങ്കുളത്ത് ക്വാറി ഇന്‍ഡസ്ട്രീസില്‍ പാറകൊണ്ടുപോകാനായി ലോറികള്‍ കാത്തുകിടക്കുന്നു. ടിപ്പര്‍ ലോറികളുടെ നിര തണ്ണിത്തോട്-കോന്നി സംസ്ഥാനപാത വരെ നീളും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ അനുമതി പ്രകാരം ക്വാറിയുടെ പ്രതിവര്‍ഷ ഉത്പാദനം ഒരു ലക്ഷം മെട്രിക് ടണ്ണാണ്. 15 വര്‍ഷമാണ് ക്വാറിയുടെ ആയുസ്. എന്നാല്‍ ഒരുതരത്തിലുള്ള നിയന്ത്രണവുമില്ലാതെയാണ് ഇവിടെ പാറപൊട്ടിക്കല്‍ നടക്കുന്നത്.

അനുവദനീയമായതിലും കൂടുതല്‍ സ്ഫോടനം നടത്തിയാണ് പാറഖനനം. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള വീടുകള്‍ പോലും വിണ്ടുകീറിയ നിലയിലാണ്. പ്രദേശവാസികളുടെ പ്രതിഷേധങ്ങള്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ ഒത്താശയില്‍ വിഫലമാവുകയാണ്. ക്വാറിക്കെതിരെ പരാതി നല്‍കിയ വാര്‍ഡ് മെമ്പറെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. പ്രദേശത്തെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നാല് ക്വാറികളുള്ളതില്‍ ചെങ്കുളത്ത് ക്വാറിക്ക് മാത്രമാണ് പാറപൊട്ടിക്കുന്നതിന് അനുമതിയുള്ളത്. ഡിമാന്റ് വര്‍ദ്ധിച്ചതാണ് അനിയന്ത്രിതമായ പാറപൊട്ടിക്കലിന് കാരണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News