മിശ്രഭോജനത്തിന് 100 വയസ്സ്
സഹോദരന്‍ അയ്യപ്പന്‍ നയിച്ച സാമൂഹ്യ മുന്നേറ്റം മിശ്രഭോജനത്തിന് 100 വയസ്സ്. ജാതി വെറി ഇന്നും തുടരുന്നുവെന്ന് പിന്‍മുറക്കാര്‍..
കേരളത്തിന്‍റെ സാമൂഹ്യഘടനയെ പൊളിച്ചെഴുതിയ മിശ്രഭോജനത്തിന് ഇന്ന് നൂറ് വയസ്. കീഴ്ജാതിക്കാരന് മനുഷ്യനെന്ന പരിഗണന ഇല്ലാതിരുന്ന കാലത്ത് ജാതി വ്യവസ്ഥക്കെതിരെ സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിച്ച വലിയ സമരമുറയായിരുന്നു മിശ്രഭോജനം. ആ ധീരമുന്നേറ്റത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളിലാണ് പിന്‍മുറക്കാര്‍.
1917 മെയ് 29. വൈകിട്ട് അഞ്ച് മണി. എറണാകുളം ജില്ലയിലെ ചെറായി ദേശം ഈ പ്രതിജ്ഞയില് വിറകൊണ്ടു. ജാതി നശീകരണത്തിനായി താഴ്ന്ന ജാതിയിലുള്ളവര്ക്കൊപ്പം ഒരു പന്തിയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചായിരുന്നു സഹോദരന്‍ അയ്യപ്പനും കൂട്ടരും സാമൂഹ്യ വിപ്ലവത്തിന് തുടക്കമിട്ടത്. നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ജാതി വെറിയില്‍ വ്യത്യാസം വന്നിട്ടില്ലെന്ന് മിശ്രഭോജനത്തില്‍ പങ്കെടുത്തവരുടെ പിന്‍മുറക്കാര്‍ പറയുന്നു