ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവതി കോടതിയില്‍
യുവതിയുടേതെന്ന പേരിലുള്ള ശബ്ദരേഖയും കത്തും പുറത്ത് വന്നതിന് പിന്നാലെ ഹര്‍ജി കൂടി സമര്‍പ്പിക്കപ്പെട്ടതോടെ സംഭവത്തിലെ ദുരൂഹത വര്‍ധിക്കുകയാണ്.
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. ജനനേന്ദ്രിയം മുറിച്ച യുവതി തിരുവനന്തപുരം പ്രത്യേക പോക്‌സോ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ ബ്രെയിന്‍ മാപ്പിംഗും നുണപരിശോധനയും നടത്തണമെന്ന് പൊലീസും കോടതിയില്‍ അപേക്ഷ നല്‍കി. യുവതിയുടേതെന്ന പേരിലുള്ള ശബ്ദരേഖയും കത്തും പുറത്ത് വന്നതിന് പിന്നാലെ ഹര്‍ജി കൂടി സമര്‍പ്പിക്കപ്പെട്ടതോടെ സംഭവത്തിലെ ദുരൂഹത വര്‍ധിക്കുകയാണ്.
സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭഴത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്. താന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തത്. പലകാര്യങ്ങളും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് പൊലീസ് പറയിച്ചത്. ഈ സാഹചര്യത്തില്‍ കേസില്‍ പൊലീസ് അന്വേഷണം നടത്തിയാല്‍ സത്യം പുറത്ത് വരില്ലെന്നും അത് കൊണ്ട് ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് യുവതി ഹര്‍ജി മുഖേന കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഹര്‍ജി കോടതി പരിഗണിക്കുമെന്നാണ് സൂചന. ലിംഗം മുറിച്ചത് താനല്ലെന്ന് സ്ഥാപിക്കുന്ന രീതിയില്‍ യുവതിയുടേതെന്ന് കരുതുന്ന ശബ്ദരേഖയും, കത്തും പുറത്ത് വന്നതിന് പിന്നാലെ ഹര്ഡജി കൂടി വന്നതോടെ സംഭവത്തിലെ ദൂരൂഹത വര്‍ധിക്കുകയാണ്.
പുറത്തുവന്ന കത്തും ഫോണ്‍ സംഭാഷണവും അന്വേഷണം വഴിതെറ്റിക്കാനാണെന്ന് നിഗമനത്തിലാണ് പൊലീസ്,കത്തിലേയും ,ശബ്ദരേഖയിലേയും കാര്യങ്ങളില്‍ വൈരുദ്ധ്യുണ്ടെങ്കിലും രണ്ടിലും സ്വാമിക്ക് ക്ലീന്‍ചിറ്റാണ് യുവതി നല്‍കുന്നത്.സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും പ്രതിയായ സാവ്മി പോലും പുറത്ത് പറയാത്ത കാര്യങ്ങള്‍ യുവതി പറയുന്‌പോള്‍ അതില്‍ ദൂരൂഹതയുണ്ടെന്നാണ് അന്വേണഷണംസംഘത്തിന്റെ നിഗമനം.അതേസമയം സ്വാമി പീഡിപ്പിച്ചിട്ടില്ലെന്ന് പറയുന്‌പോള്‍ അന്നത്തെ ദിവസം യുവതിയുടെ വസ്ത്രത്തില്‍ പുരുഷബീജം കണ്ടതെങ്ങനെയെന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.