ബാര്‍ കോഴ: കെ എം മാണിക്ക് തിരിച്ചടി

Update: 2018-04-23 18:27 GMT
Editor : admin
ബാര്‍ കോഴ: കെ എം മാണിക്ക് തിരിച്ചടി
Advertising

പ്രോസിക്യൂഷനോ, ഹരജിക്കാരനോ ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് കോടതി

ബാര്‍ കോഴക്കേസില്‍ കെ എം മാണി സമര്‍പ്പിച്ച ഹരജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി. വിജിലന്‍സ് കോടതിക്ക് നടപടികള്‍ തുടരാം. വിജിലന്‍സ് കോടതി നടപടികള്‍ റദ്ദാക്കാനാവില്ലെന്നും ഹൈക്കോടതി. വിജിലന്‍സ് കോടതി വിധിക്ക് ശേഷം മാത്രം ഹൈക്കോടതി ഹരജി പരിഗണിക്കും.

പ്രോസിക്യൂഷനോ, ഹരജിക്കാരനോ ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് കോടതി. എസ‍്പി സുകേശന് എതിരായ ക്രൈംബ്രാഞ്ച് അന്വേണം പൂര്‍ത്തിയാകും വരെ വിജിലന്‍സ് കോടതി നടപടികള്‍ തടയണം എന്ന് ആവശ്യപ്പെട്ടായിരുന്നു മാണിയുടെ ഹരജി. ഇതോടെ വിജിലന്‍സ് കോടതിക്ക് തുടര്‍ നടപടികള്‍ തുടരാം.. ഇന്നലെയായിരുന്നു ഹരജി പരിഗണിക്കേണ്ടിയിരുന്നതെങ്കിലും ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

എസ് പി ആര്‍ സുകേശനെതിരായ അന്വേഷണം അടിസ്ഥാന തത്വങ്ങള്‍ പോലും പാലിക്കാതെ ഉള്ളതാണെന്നും ഹരജി പരിഗണിക്കവെ ഹൈക്കോടതി ചുണ്ടിക്കാട്ടി. ബിജു രമേശും ആര്‍ സുകേശനും കൂടിക്കാഴ്ച നടത്തിയെന്ന സീഡിക്ക് എന്ത് വിശ്വാസ്യതയാണുള്ളത് എന്ന് കോടതി ചോദിച്ചു. പ്രഥമ ദൃഷ്ട്യാ കേസ് എടുക്കാന്‍ സിഡി തെളിവാകുകയില്ല.. അന്വേഷണ ഉദ്യോഗസ്ഥന്‍ ഉത്തരവാദിത്വം ഇല്ലാതെയാണ് അന്വേഷണം നടത്തിയത് എന്നും കോടതി പറഞ്ഞു.

എസ് പി സുകേശനെതിരെ തെളിവുണ്ടെങ്കില്‍ എന്തിന് സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നുവെന്ന് മാണിയുടെ ഹരജി പരിഗണിക്കുന്നതിനിടെ ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ് പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News