സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനവുമായി സിഇടിയിലെ ഇന്‍ക്യുബേഷന്‍ സെന്റര്‍

Update: 2018-04-23 06:52 GMT
Editor : admin
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനവുമായി സിഇടിയിലെ ഇന്‍ക്യുബേഷന്‍ സെന്റര്‍
Advertising

പഠനത്തിനൊപ്പം സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും അവസരം ഒരുക്കുകയാണ് തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളജ്.

Full View

പഠനത്തിനൊപ്പം സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും അവസരം ഒരുക്കുകയാണ് തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളജ്. ഒരു സംരംഭം ലാഭകരമാക്കാന്‍ മൂന്ന് വര്‍ഷത്തോളം സമയമാണ് വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുക. വിദ്യാര്‍ഥികള്‍ക്കും പൂര്‍വ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കുന്ന എഞ്ചിനീയറിംഗ് കോളജ് ഇന്‍ക്യുബേഷന്‍ സെന്ററിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

2013ലാണ് സിഇടി എഞ്ചിനീയറിംഗ് കോളജില്‍ കേന്ദ്രസഹായത്തോടെ ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 4 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതില്‍ 3 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കി. ഒരു കോടി രൂപ കോളജും. കമ്പനികള്‍ക്കുള്ള അടിസ്ഥാന സൌകര്യമാണ് കോളജ് നല്‍കുക. രണ്ട് രീതിയിലാണ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഒന്‍പത് കമ്പനികളാണ് ഇപ്പോള്‍ കോളജിനുളളില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സോഫ്റ്റ്‍വെയര്‍ മേഖലയുമായി ബന്ധപ്പെട്ടവയാണ്. 33 മാസത്തിനുള്ളില്‍ കമ്പനികള്‍ ലാഭകരമാക്കണമെന്നാണ് വ്യവസ്ഥ. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിജയം കൈവരിച്ച് ക്യാമ്പസിന് പുറത്തേക്ക് വ്യാപിപ്പിച്ച കമ്പനികളുമുണ്ട്. ഒരു വര്‍ഷം ഒരു ഡിപ്പാര്‍ട്ട്മെന്റില്‍ ഓരു ഇന്‍ക്യുബേറ്റര്‍ എന്നതാണ് കോളജിന്റെ ലക്ഷ്യം. കോളജ് നല്‍കുന്ന സൌകര്യങ്ങളില്‍ വിദ്യാര്‍ഥി സംരംഭകരും സംതൃപ്തരാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News