ആലപ്പുഴയില്‍ മാലിന്യം കൈകാര്യം ചെയ്യുന്നത് അശ്രദ്ധമായി; മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Update: 2018-04-24 01:53 GMT
Editor : Sithara
ആലപ്പുഴയില്‍ മാലിന്യം കൈകാര്യം ചെയ്യുന്നത് അശ്രദ്ധമായി; മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
Advertising

ആലപ്പുഴ നഗരഹൃദയത്തിന്‍റെ പിറക് വശത്ത് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവാകുന്നു.

ആലപ്പുഴ നഗരഹൃദയത്തിന്‍റെ പിറക് വശത്ത് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവാകുന്നു. കടമുറികളിലും മറ്റും നിറച്ചിരിക്കുന്ന മാലിന്യങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തീപിടിച്ച് അപകടമുണ്ടായി. രാവിലെ നടക്കാനിറങ്ങിയ ആളുകള്‍ കണ്ടതിനെ തുടര്‍ന്ന് തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

Full View

മാലിന്യ സംസ്കരണത്തിന് അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പുരസ്കാരങ്ങളും പരാമര്‍ശങ്ങളും നേടിയിട്ടുള്ള ആലപ്പുഴ നഗരസഭയാണ് മാലിന്യങ്ങള്‍ ഷട്ടര്‍ റൂമുകളില്‍ അടച്ച് സൂക്ഷിക്കുന്നത്. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വോദയപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രം പൂട്ടേണ്ടിവന്നതിന് ശേഷമാണ് ആലപ്പുഴ നഗരസഭ ഇഎംഎസ് സ്റ്റേഡിയത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. സ്റ്റേഡിയത്തിന് പിറകുവശത്ത് ലേലത്തില്‍ പോയിട്ടില്ലാത്ത ഷട്ടര്‍ റൂമുകളിലാണ് വര്‍ഷങ്ങളായി നിക്ഷേപിച്ച മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നത്. മാലിന്യം നിറഞ്ഞ റൂമുകള്‍ ഷട്ടര്‍ താഴ്ത്തി അടച്ചിട്ടു. ഇത്തരത്തില്‍ മാലിന്യം കൂട്ടിയിട്ട ഒരു റൂമിന്റെ പരിസരത്ത് കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടാവുകയും റൂമുകളിലേക്ക് പടരുകയുമായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

മികച്ച മാലിന്യ സംസ്കരണ പരിപാടികള്‍ പുറമേക്ക് കാണാനായി പ്രദര്‍ശിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുകയുമാണ് ആലപ്പുഴ നഗരസഭ ചെയ്യുന്നതെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News