കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി, ഇന്നു തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി

Update: 2018-04-24 21:14 GMT
Editor : Subin
കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി, ഇന്നു തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി
Advertising

ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നതില്‍ നിന്ന് പിന്മാറിയതോടെയാണ് ശമ്പളം മുടങ്ങിയത്. മാസത്തിലെ അവസാന പ്രവൃത്തിദിനമായ ഇന്നലെയായിരുന്നു ശമ്പളം നല്‍കേണ്ടിയിരുന്നത്

കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി. ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നതില്‍ നിന്ന് പിന്മാറിയതോടെയാണ് ശമ്പളം മുടങ്ങിയത്. മാസത്തിലെ അവസാന പ്രവൃത്തിദിനമായ ഇന്നലെയായിരുന്നു ശമ്പളം നല്‍കേണ്ടിയിരുന്നത്. അതേസമയം ശമ്പളം ഇന്നു തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

61 കോടിയാണ് ശമ്പളത്തിനായി കണ്ടെത്തേണ്ടത്. കെടിഡിഎഫ്സിയാണ് ഈ മാസം കെഎസ്ആര്‍ടിസിക്ക് പണം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതുമൂലം കെടിഡിഎഫ്‍സി പണം നല്‍കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. നഷ്ടത്തിലായതിനാല്‍ കഴിഞ്ഞ എട്ടുമാസമായി കെഎസ്ആര്‍ടിസി വായ്പയെടുത്താണ് ശമ്പളം നല്‍കുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News