ആഗോള പ്രവാസി കൂട്ടായ്മയായി വേള്‍ഡ് കെഎംസിസി; ഭാരവാഹികളെ പ്രഖ്യാപിച്ചു

പ്രസിഡന്റ്: കെ.പി മുഹമ്മദ് കുട്ടി (സൗദി അറേബ്യ), ജനറൽ സെക്രട്ടറി: പുത്തൂർ റഹ്മാൻ (യുഎഇ), ട്രഷറർ: യു.എ നസീർ (യുഎസ്എ) എന്നിവരാണ് ഭാരവാഹികൾ.

Update: 2024-12-19 14:09 GMT
Advertising

കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെഎംസിസി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെഎംസിസി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെഎംസിസി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

പ്രസിഡന്റ്: കെ.പി മുഹമ്മദ് കുട്ടി (സൗദി അറേബ്യ), ജനറൽ സെക്രട്ടറി: പുത്തൂർ റഹ്മാൻ (യുഎഇ), ട്രഷറർ: യു.എ നസീർ (യുഎസ്എ) വൈസ് പ്രസിഡന്റുമാർ: അബ്ദുല്ല ഫാറൂഖി (യുഎഇ), എസ്.എ.എം ബഷീർ (ഖത്തർ), സി.കെ.വി യൂസുഫ് (മസ്‌കത്ത്) കുഞ്ഞമ്മദ് പേരാമ്പ്ര (കുവൈത്ത്), സി.വി.എം വാണിമേൽ (യുഎഇ) സെക്രട്ടറിമാർ: ഖാദർ ചെങ്കള (സൗദി), അബ്ദുന്നാസർ നാച്ചി (ഖത്തർ), അസൈനാർ (ബഹ്റൈൻ), ഡോ. മുഹമ്മദലി (ജർമനി), ഷബീർ കാലടി (സലാല).

വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് പുറമെ അബ്ദുൽ ലത്തീഫ് (ഉസ്ബക്കിസ്ഥാൻ), അസൈനാർ കുന്നുമ്മൽ, സഫീർ നമ്പിക്കണ്ടി (ബ്രിട്ടൻ), ഫൈസൽ സിഡ്നി, ഷഹനാസ് ബിൻ ഇബ്രാഹിം, മുജീബ് റഹ്മാൻ (ഓസ്ട്രേലിയ), മുഹമ്മദ് ലത്തീഫ് മാപ്പിലക്കുന്ന് (ജപ്പാൻ), ശഹീദ് ശരീഫ് (സ്പെയിൻ), മൻസൂർ തയ്യിലക്കടവ്, മുഹമ്മദ് മുഹ്സിൻ എം.പി (ഇന്തോനേഷ്യ), നാസർ പെരിങ്ങത്തൂർ, റഷീദ് കൽപ്പറ്റ (സലാല), നാസർ കെ.പി, അബ്ദുൽ അസീസ് (മലേഷ്യ), മുഹമ്മദ് എന്ന കുഞ്ഞാൻ, മുഹമ്മദ് അബ്ദുറഹ്മാൻ (തായ്ലന്റ്), അബ്ദുൽ വാഹിദ് (കാനഡ), ഇംതിയാസ് അലി (യുഎസ്എ) എന്നിവരും പ്രവർത്തകസമിതി അംഗങ്ങളാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News