കോഴിക്കോട് ഇന്ന് ഓട്ടോ-ടാക്സി പണിമുടക്ക്

Update: 2018-04-25 13:47 GMT
കോഴിക്കോട് ഇന്ന് ഓട്ടോ-ടാക്സി പണിമുടക്ക്
കോഴിക്കോട് ഇന്ന് ഓട്ടോ-ടാക്സി പണിമുടക്ക്
AddThis Website Tools
Advertising

മാംഗോ ക്യാബുകള്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്

മാംഗോ ക്യാബുകള്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ ടാക്സി തൊഴിലാളികള്‍ പണിമുടക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. നഗരത്തിലെ ഓട്ടോ ടാക്സി തൊഴിലാളികളുടെ ഉപജീവന മാര്‍ഗം തടയുന്ന രീതിയിലാണ് ഓണ്‍ലൈന്‍ ടാക്സിയുടെ കടന്നുവരവെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഇന്നലെ കലക്ടര്‍ വിളിച്ചുചേര്‍ത്ത തൊഴിലാളികളുടെയും മാംഗോ ക്യാബ് അധികൃതരുടെയും യോഗത്തില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക്. തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാവിലെ പത്തരക്ക് തൊഴിലാളികള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.

Tags:    

Similar News