കാലവർഷക്കെടുതിയില്‍ വീട് തകര്‍ന്ന കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല
കൊല്ലം ഇരവിപുരം സ്വദേശിനി രാജിയുടെ കുടുംബമാണ് ഒരു വർഷമായി തകർന്ന വീട്ടിൽക്കഴിയുന്നത്
കാലവർഷക്കെടുതിയിൽ വീട് തകർന്ന കുടുംബത്തിന് ഒരു വർഷത്തിനിപ്പുറവും നഷ്ടപരിഹാരം നൽകിയില്ല. കൊല്ലം ഇരവിപുരം സ്വദേശിനി രാജിയുടെ കുടുംബമാണ് ഒരു വർഷമായി തകർന്ന വീട്ടിൽക്കഴിയുന്നത്.
ഈ കാണുന്ന കൂര ഒരു കാലിത്തൊഴുത്തായിപ്പോലും പരിഗണിക്കാനാവില്ല.പക്ഷേ കഴിഞ്ഞ ഒരു വർഷമായി നാല് മനുഷ്യജീവനുകൾ ഇവിടെയാണ് ജീവിക്കുന്നത്. കൊല്ലം ഇരവിപുരം സ്വദേശിനിയായ രാജിക്ക് ആകെയുള്ള സമ്പാദ്യമാണ് ഈ കൂര. 2016 ജൂണിൽ കാലവർഷക്കെടുതിയിൽ അത് തകർന്നു വീണു. പുതിയ വീട് വയ്ക്കാൻ നഷ്ടപരിഹാരം നൽകാമെന്ന് അധികൃതർ അന്നു മുതൽ പറയുന്നതാണ്. പക്ഷേ ഇന്നുവരെ ഒരു രൂപ പോലും നല്‍കിയിട്ടില്ല. തകർന്നുവീണ കൂരയ്ക്ക് മുന്നിൽ ലോട്ടറിക്കച്ചവടം നടത്തിയാണ് രാജിയും ഭർത്താവ് ബിനുകുമാറും ഉപജീവനം നടത്തുന്നത്.