സര്‍ക്കാര്‍ ഡയറിയുടെ അച്ചടി നിര്‍ത്താന്‍ നിര്‍ദേശം

Update: 2018-04-28 11:29 GMT
Editor : Damodaran
Advertising

40000 കോപ്പി അടിച്ചതിന് ശേഷമാണ് നിര്‍ത്താനുള്ള നിര്‍ദേശം. മന്ത്രിമാരുടെ പേര് അടിച്ചതിലെ അപകാതയാണ് അച്ചടി നിര്‍ത്താന്‍

സിപിഐ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് സർക്കാർ ഡയറിയുടെ പ്രിൻറിംഗ് നിർത്തിവെച്ചു.മന്ത്രിമാരുടെ പേരുകൾ നൽകുന്നതിൽ അക്ഷരമാലക്രമം പാലിച്ചില്ലെന്ന് കാണിച്ചാണ് സിപിഐ എതിർപ്പുയർത്തിയത്.മുഖ്യമന്ത്രി ഇടപെട്ടാണ് പ്രിൻറിംഗ് നിർത്തിവെച്ചത്.

Full View

സർക്കാർ ഡയറിയിൽ സിപിഎം മന്ത്രിമാർക്കും എൻസിപി മന്ത്രിക്കും പുറകിൽ പേരുകൾ വന്നതാണ് സിപിഐ മന്ത്രിമാരെ പ്രകോപിപ്പിച്ചത്.സാധാരണ സർക്കാർ ഡയറിയിൽ മുഖ്യമന്ത്രികഴിഞ്ഞാൽ മന്ത്രിമാരുടെ പേരുകൾ അച്ചടിക്കുന്നത് അക്ഷരമാലാക്രമത്തിലാണ്.ഇത്തവണ പക്ഷേ ഇത് പാലിച്ചില്ല.സിപിഎം മന്ത്രിമാരുടേയും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻറയും പേരുകൾ കഴിഞ്ഞാണ് സിപിഐ മന്ത്രിമാരുടെ പേരുകൾ ഡയറിയിൽ അച്ചടിച്ചത്.ഇതോടെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ എതിർപ്പറിയിച്ചു.പിഴവ് ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി ഡയറിയുടെ പ്രിൻറിംഗ് നിർത്തിവെക്കാൻ നിർദേശം നൽകുകയായിരുന്നു.അച്ചടിച്ച 40000 ഡയറികൾ വിതരണം ചെയ്യേണ്ടെന്നും അച്ചടിച്ചുകൊണ്ടിരിക്കുന്ന ബാക്കി ഡയറികൾ മാറ്റി പ്രിൻറ് ചെയ്യാനുമാണ് മുഖ്യമന്ത്രിയുടെ നിർദേശം.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News