കോട്ടയത്തെ ദമ്പതികളുടെ തിരോധാനം; ആത്മഹത്യ സാധ്യത വര്‍ദ്ധിച്ചുവെന്ന് പൊലീസ്
കാണാതായ ഹാഷിമ് മുന്‍പ് നടത്തിയ യാത്രയും സാക്ഷിമൊഴികളുംസാഹചര്യ തെളിവുകളും ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കോട്ടയം എസ് പി പറഞ്ഞു.ഈ സാഹചര്യത്തില്‍ പീരിമേഡ് അടക്കമുള്ള ഹൈറേഞ്ച് പ്രദേശത്ത് പൊലീസ് വ്യപക പരിശോധന നടത്തി.
കോട്ടയം താഴത്തങ്ങാടിയില്‍ ദമ്പതികള്‍ കാണാതായ സംഭവം ആത്മഹത്യ സാധ്യത വര്‍ദ്ധിച്ചുവെന്ന് പൊലീസ്. കാണാതായ ഹാഷിമ് മുന്‍പ് നടത്തിയ യാത്രയും സാക്ഷിമൊഴികളുംസാഹചര്യ തെളിവുകളും ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കോട്ടയം എസ് പി പറഞ്ഞു.ഈ സാഹചര്യത്തില്‍ പീരിമേഡ് അടക്കമുള്ള ഹൈറേഞ്ച് പ്രദേശത്ത് പൊലീസ് വ്യപക പരിശോധന നടത്തി.
കഴിഞ്ഞ ഏപ്രില്‍ മാസം ആറാം തിയതിയാണ് താഴത്തങ്ങാടി സ്വദേശിയായ ഹാഷിമിനെയും ഭാര്യയെയും കാണാതാക്കുന്നത്. മക്കള്‍ക്ക് ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ്, പുതിയ കാറില്‍ പുറത്തേക്ക്പോയ ഇവര്‍ പിന്നീട് മടങ്ങി വന്നില്ല. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയെങ്കിലും വാഹനം പോലും കണ്ടെത്താനായില്ല. എന്നാല്‍ കാണാതാകുന്ന ദിവസത്തിന് തലേന്ന് ഹാഷിം നടത്തിയയാത്രയാണ് പൊലീസിനെ ആത്മഹത്യസാധ്യതകളിലേക്ക് എത്തിച്ചിരിക്കുന്നത്.
എപ്രില്‍ 5 തിയതി ഹാഷിം പീരിമേട്ടില്‍ പോയതായി പൊലീസ് കണ്ടെത്തി. വീട്ടുകാരോട് അടക്കം ഇക്കാര്യം മറച്ച് വെക്കുകയും ചെയ്തു. കൂടാതെ ഫോണും പെഴ്സും മറ്റ് തിരിച്ചറിയല്‍ രേഖകളുമെല്ലാം വീട്ടില്‍ ഉപേക്ഷിച്ചിട്ട് പോയതും
ആത്മഹത്യ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
പീരിമേട് അടക്കമുള്ള ഹൈറേഞ്ച് കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധന ഇതിന്റെ അടിസ്ഥാനത്തില്‍നടത്തുന്നുണ്ട്. ഏതെങ്കിലും കൊക്കയിലേക്ക് വാഹനം വീണിട്ടുണ്ടോ എന്നാണ് പരിശോധന. താഴത്തങ്ങാടിയാറ്റില്‍ നേവിയുടെ സഹായത്തോടെ നടത്തിയ പരിശോധന ഫലം കാണാതിരുന്ന സാഹചര്യത്തില്‍ സ്വകാര്യ ഏജന്‍സിയുടെ സഹായത്തില്‍ വിശദമായ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.