നിര്‍ബന്ധിത പണപ്പിരിവ്: സിപിഐ നേതാവ് ഒരു ലക്ഷം ആവശ്യപ്പെട്ടെന്ന് പരാതി
വനംവകുപ്പില്‍ പാര്‍ട്ട് ടൈം ജോലി ലഭിച്ചയാളില്‍ നിന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി ഒരു ലക്ഷം പാര്‍ട്ടി ഫണ്ട് ചോദിച്ചതായി പരാതി.
വനംവകുപ്പില്‍ പാര്‍ട് ടൈം ജോലി ലഭിച്ചയാളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവിന് സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ ശ്രമം. മലപ്പുറം ഊര്‍ങ്ങാട്ടിരി ലോക്കല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടിക്കെതിരെയാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി പി പി സുനീര്‍ പറഞ്ഞു.
ഊര്‍ങ്ങാട്ടിരി സ്വദേശി കാരിയോടന്‍ മൂസക്കുട്ടിയാണ് പരാതിക്കാരന്‍. നിലമ്പൂര്‍ സെന്‍ട്രല്‍ നഴ്സറി ഫോറസ്റ്റ് ഓഫീസിലെ പാര്‍ട് ടൈം സ്വീപറാണ് മൂസക്കുട്ടി.
സിപിഐ ജില്ലാ കമ്മിറ്റിയാണ് മൂസക്കുട്ടിയെ ജോലിക്ക് ശിപാര്‍ശ ചെയ്തത്. ജോലി ലഭിച്ചയുടന്‍ ലോക്കല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഒന്നേ കാല്‍ ലക്ഷം ആവശ്യപ്പെട്ടിരുന്നതായി മൂസക്കുട്ടി പറയുന്നു.
പിന്നീട് ഒരു ലക്ഷം രൂപ എഴുതിയ പാര്‍ട്ടി സംഭാവന കൂപ്പണ്‍ എത്തിച്ച് സെക്രട്ടറിയുടെ ദൂതല്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന നിലപാടിലാണ് മൂസക്കുട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ മീഡിയവണിനോട് പറഞ്ഞു. സിപിഐയുടെ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടെയാണ് നേതാക്കള്‍ക്കെതിരെ നിര്‍ബന്ധിത പണപ്പിരിവെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.