ഓണവും ബലിപെരുന്നാളും ഒത്തുചേര്‍ന്ന അപൂര്‍വത ആഘോഷിച്ച് സൗഹൃദ കൂട്ടായ്മ
ഓണവും ബലിപെരുന്നാളും ഒത്ത്ചേര്‍ന്ന അപൂര്‍വതയില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മ മാനവികതയുടെ വിളംബരമായി.
ഓണവും ബലിപെരുന്നാളും ഒത്ത്ചേര്‍ന്ന അപൂര്‍വതയില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മ മാനവികതയുടെ വിളംബരമായി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ സൗഹൃദകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സമാധാനം മാനവികത എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്‍ലാമി ദേശീയ തലത്തിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് സൌഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്.
മനുഷ്യബന്ധങ്ങള്‍ കൂട്ടിയിണക്കിയ കൂട്ടായ്മ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് സൌഹൃദകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. അന്യ മതസ്ഥര്‍ എന്ന പ്രയോഗം തന്നെ ശരിയല്ല. മറ്റു മതസ്ഥര്‍ എന്നായിരിക്കണം നമ്മുടെ പ്രയോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗള്‍ഫ് മാധ്യമം പത്രാധിപര്‍ വികെ ഹംസ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എംകെ അബ്ദുള്‍ ഖാദര്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, കാസര്‍കോട് എഡിഎം അംബുജാക്ഷന്‍, മടിക്കൈ കമ്മാരന്‍, ഫാദര്‍ മാത്യു ആലങ്കോട്, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, ഹിറാ മസ്ജിദ് ഖത്വീബ് ഹബീബ് മസ്ഹുദ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. പി നാരായണന്‍ അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനര്‍ ടി മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു.