ഹാദിയയെകുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് കോഴിക്കോട് റിലീസ് ചെയ്യും
ഐ ആം ഹാദിയ എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്
പ്രമുഖ ഡോക്യമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്റെ ഹാദിയയെകുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് കോഴിക്കോട് റിലീസ് ചെയ്യും. ഹാദിയ അനുഭവിക്കുന്ന നീതി നിഷേധം തുറന്ന് കാട്ടുന്നതിനൊപ്പം ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയക്കുന്ന ഡോക്യുമെന്ററിയാണിതെന്ന് ഗോപാല്‍ മേനോന്‍ പറഞ്ഞു.
ഐ ആം ഹാദിയ എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത് . വൈകിട്ട് 3.30ന് കോഴിക്കോട് കെ.പി കേശവ മേനോന്‍ ഹാളിലാണ് ഉദ്ഘാടന പ്രദര്‍ശനം. സാമൂഹ്യ,സാംസ്കാരിക,മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. ശേഷം യു ട്യൂബിലും ഡോക്യുമെന്ററി റിലീസ് ചെയ്യും.
ഹാദിയയെ മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ അച്ഛന്‍ അശോകന്റെ നേതൃത്വത്തില്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നതായി അമ്മ പൊന്നമ്മ പറയുന്ന ഫോണ്‍ സംഭാഷണ രേഖ അടക്കം , ഹാദിയയുടെ വീട്ടിനുള്ളിലെ അവസ്ഥയുടെ വിശദാംശങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാനെതിരായ ഭീകര ബന്ധ ആരോപണങ്ങളെ ഡോക്യമമെന്ററി അക്കമിട്ട് ഖണ്ഡിക്കുന്നുണ്ടെന്നും ഗോപാല്‍ മേനോന്‍ പറഞ്ഞു.