ബിപിസിഎല്ലില്‍ നിന്ന് വാങ്ങിയ ടാറിന്റെ തൂക്കത്തില്‍ കൃത്രിമം

Update: 2018-05-03 15:35 GMT
Editor : admin
ബിപിസിഎല്ലില്‍ നിന്ന് വാങ്ങിയ ടാറിന്റെ തൂക്കത്തില്‍ കൃത്രിമം
Advertising

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് വാങ്ങിയ ടാറിന്റെ തൂക്കത്തില്‍ കൃത്രിമം

Full View

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് വാങ്ങിയ ടാറിന്റെ തൂക്കത്തില്‍ കൃത്രിമം കണ്ടെത്തി. 9630 കിലോ ടാര്‍ വാങ്ങിയതില്‍ 1200 കിലോയുടെ കുറവാണ് കണ്ടത്തിയത്. മലപ്പുറം വാഴക്കാട് സ്വദേശിയായ കരാറുകാരന്റെ പരാതിയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് തെളിഞ്ഞു.

ഓരോ ബാരലിലും 20 കിലോ ടാറിന്റെ കുറവാണ് കണ്ടെത്തിയത്. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ പി എം ജി എസ് വൈ പദ്ധതി പ്രകാരം പ്രവൃത്തി നടക്കുന്ന റോഡിനാണ് ടാര്‍ ഇറക്കിയിരുന്നത്. നിശ്ചിത ഭാഗത്തെ പ്രവൃത്തിക്ക് ടാര്‍ തികയാതെ വന്നപ്പോള്‍ സംശയം തോന്നി തൂക്കി നോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.

കരാറുകാര്‍ക്ക് ടാര്‍ ലഭിക്കുന്നത് പ്രധാനമായും മൂന്ന് പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നാണ്. ഇതില്‍ സംസ്ഥാനത്തെ കരാറുകാര്‍ കൂടുതലായും ടാര്‍ വാങ്ങുന്ന പൊതുമേഖല സ്ഥാപനമാണ് ബിപിസിഎല്‍. ബിപിസിഎല്ലില്‍ തൂക്ക കുറവ് കണ്ടത്തിയതോടെ സംസ്ഥാനത്തെ മറ്റു കരാറുകാരും ആശങ്കയിലാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News