ഐഎസ്എസിന്റെ രഹസ്യ യോഗം സംഘടിപ്പിച്ചെന്ന കേസില്‍ ആറ് പേരെ വെറുതെവിട്ടു

Update: 2018-05-06 18:56 GMT
ഐഎസ്എസിന്റെ രഹസ്യ യോഗം സംഘടിപ്പിച്ചെന്ന കേസില്‍ ആറ് പേരെ വെറുതെവിട്ടു
Advertising

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് ഉള്‍പ്പെടെ ആറ് പേരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്...

നിരോധിത സംഘടനയായ ഐഎസ്എസിന്റെ രഹസ്യ യോഗം സംഘടിപ്പിച്ചതായി ആരോപിക്കപ്പെടുന്ന കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് ഉള്‍പ്പെടെ ആറ് പേരെ കോടതി വെറുതെ വിട്ടു. എറണാകുളം സെഷന്‍സ് കോടതിയാണ് ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെ വെറുതെവിട്ടത്. 24 വര്‍ഷക്കാലം നീണ്ട നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കുറ്റാരോപിതരെ വെറുതെ വിടുന്നത്.

1992ല്‍ ബാബ്‌റി മസ്ജിദ് സംഭവത്തിന് ശേഷം മൈനാഗപ്പള്ളിയിലെ വീട്ടില്‍ ഐഎസ്എസിന്റെ രഹസ്യയോഗം സംഘടിപ്പിച്ചുവെന്നായിരുന്നു കേസ്. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ഒന്നാ പ്രതിചേര്‍ത്ത കേസിലെ മറ്റുള്ളവരെയാണ് വെറുതെവിട്ടത്. പതിനെട്ടാം പ്രതിയും മഅദനിയുടെ പിതാവുമായ അബ്ദുള്‍ സമദ്,അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുള്ള, നസീര്‍, മൂസ്സ, സലി എന്നിങ്ങനെ ആറ് പേരെയാണ് എന്‍ഐകോടതിയായി പ്രവര്‍ത്തിക്കുന്ന സെഷന്‍സ് കോടതി വെറുതെ വിട്ടത്.

24 വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കും നിയമനടപടികള്‍ക്കും ശേഷം ഇന്നലെയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. സാക്ഷികളില്‍ ഏഴ് പേരെ കോടതി വിസ്തരിച്ചു. ശാസ്താം കോട്ട പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജഡ്ജി കെ എം ബാലചന്ദ്രനാണ് കേസില്‍ വിധി പറഞ്ഞത്.

Tags:    

Similar News