മെഡിക്കല്‍ പ്രവേശത്തിലെ അവ്യക്തത; മാനേജ്മെന്റ് അസോ. പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കാണും

Update: 2018-05-07 17:43 GMT
മെഡിക്കല്‍ പ്രവേശത്തിലെ അവ്യക്തത; മാനേജ്മെന്റ് അസോ. പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കാണും
Advertising

നീറ്റില്‍ നിന്ന് മാത്രം പ്രവേശം നടത്തണമെന്നതടക്കമുള്ള തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും

Full View

മെഡിക്കല്‍ പ്രവേശത്തിലെ അവ്യക്തത മാറ്റണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണും. നീറ്റില്‍ നിന്ന് മാത്രം പ്രവേശം നടത്തണമെന്നതടക്കമുള്ള തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. അതേസമയം കേന്ദ്രസര്‍ക്കാര്‍ നിലപാടുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

ഈ വര്‍ഷം മുതല്‍ നീറ്റ് പ്രവേശ പരീക്ഷയിലൂടെ മാത്രമേ മെഡിക്കല്‍ പ്രവേശനം നടത്താന്‍ പാടുള്ളു എന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കയിരുന്നു. കൂടാതെ ഏകീകൃത ഫീസ് ഘടന നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്നാണ് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനുകള്‍ പറയുന്നത്. ആവശ്യക്കാര്‍ ഇല്ലെങ്കില്‍ എന്‍ആര്‍ഐ സീറ്റിലെങ്കിലും നീറ്റിന് പുറത്ത് നിന്ന് പ്രവേശം നടത്താന്‍

അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ ഏകീകൃത ഫീസ് ഘടനയിലും മാറ്റം വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ അടുത്ത ആഴ്ച മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും കാണും. ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ പ്രവേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തുടരാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ജെയിംസ് കമ്മിറ്റിയുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം നേരത്തെ എന്‍ആര്‍ഐ സീറ്റില്‍ നേരത്തെ തന്നെ പ്രവേശനം നടത്തിയ ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ കാര്യവും ജെയിംസ് കമ്മിറ്റി ചര്‍ച്ച ചെയ്യു.

Tags:    

Similar News