സെന്‍കുമാറിനെതിരായ ഹരജിയില്‍ വിജിലന്‍സ് കോടതി വിധി 13ന്

Update: 2018-05-07 17:37 GMT
Editor : Subin
സെന്‍കുമാറിനെതിരായ ഹരജിയില്‍ വിജിലന്‍സ് കോടതി വിധി 13ന്
Advertising

പരാതികളില്‍ കഴമ്പില്ലെന്ന് നേരത്തെ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരായ പരാതിക്കാരന്റെ വാദവും കോടതി കേട്ടിരുന്നു.

മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിനെതിരായ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഈ മാസം 13ന് വിധി പറയും. വിവിധ തസ്തികകളിലിരിക്കെ സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി പറയുക.

പരാതികളില്‍ കഴമ്പില്ലെന്ന് നേരത്തെ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരായ പരാതിക്കാരന്റെ വാദവും കോടതി കേട്ടിരുന്നു. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജ രേഖ ചമച്ചെന്ന ഹര്‍ജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയും ഇന്ന് പരിഗണിക്കും

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News