മുഖ്യമന്ത്രിയുടേത് ഏകാധിപത്യ ശൈലിയെന്ന് സിപിഐ സമ്മേളനത്തില്‍ വിമര്‍ശം
വന്യൂ മന്ത്രി പല്ലു പോയ പട്ടിയെ പോലെ മുഖ്യമന്ത്രിക്ക് മുന്നിൽ പരുങ്ങുകയാണന്നും പ്രതിനിധികൾ വിമർശം ഉന്നയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍റേത് ഏകാധിപത്യ ശൈലിയെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശം. റവന്യൂ മന്ത്രി പല്ലു പോയ പട്ടിയെ പോലെ മുഖ്യമന്ത്രിക്ക് മുന്നിൽ പരുങ്ങുകയാണന്നും പ്രതിനിധികൾ വിമർശം ഉന്നയിച്ചു. സമ്മേളന നടപടികൾ ഇന്ന് സമാപിക്കും
സിപിഎമ്മിന്‍റെ ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരെ ഉണ്ടായ പരാമർശങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകിയാണ് സിപിഐയുടെ പത്തനംതിട്ട ജില്ലാ സമ്മേളനം. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലി മുന്നണി സംവിധാനത്തിന് ചേർന്നതല്ല. മൂന്നാർ വിഷയത്തിൽ മന്ത്രി എം എം മണിയുടെ നിലപാടും മുന്നണി മര്യാദകൾക്ക് വിരുദ്ധമായിരുന്നു. ഇക്കാര്യത്തിൽ സിപിഐ സ്വീകരിച്ച നിലപാടായിരുന്നു ശരി. സിപിഎം നിലപാടുകൾ പലതും ജനതാൽപര്യത്തിന് വിരുദ്ധമായിരുന്നു. ഇക്കാലയളവിനുള്ളിൽ മൂന്ന് മന്ത്രിമാർ രാജിവക്കേണ്ടി വന്ന സാഹചര്യം തിരിച്ചടിയായെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ആരോപിച്ചു.
അതേസമയം അടൂർ മണ്ഡലം കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികൾ സ്വന്തം മന്ത്രിയായ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പല്ലു പോയ പട്ടിയെപ്പോലെ പിണറായിക്ക് മുന്നിൽ പരുങ്ങുകയാണെന്നും പുറത്തെ പ്രസംഗം അകത്ത് നടപ്പിലാകുന്നില്ലെന്നും കുറ്റപ്പെടുത്തി. സമ്മേളന നടപടികൾ ഇന്ന് അവസാനിക്കാനിരിക്കെ നിലവിലെ ജില്ലാ സെക്രട്ടറി എ പി ജയൻ തുടരും. എന്നാൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം വി വിദ്യാധരൻ മത്സര സന്നദ്ധനാണെന്നും സൂചനയുണ്ട്.