താടിയില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍

Update: 2018-05-08 10:37 GMT
Editor : Damodaran
താടിയില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍
Advertising

പോലീസിന് 'പോലീസ്' എന്ന ഒരു 'ഐഡെന്റിറ്റിയെ' ഉണ്ടാകാവൂ. അതിനപ്പുറം മറ്റൊരു ഐഡെന്റിറ്റി ഉണ്ടാകുന്നത് ഭൂഷണമാകില്ല എന്നാണ് തന്‍റെ എന്നത്തേയും അഭിപ്രായമെന്നും

താടിയെച്ചൊല്ലി നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍ രംഗത്ത്. ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം താടി വളർത്തൽ നിർബന്ധമല്ലെന്നും അത് കൊണ്ടാണ് താനോ ലീഗ് MLA മാരോ താടി വെക്കാത്തതെന്നും അതിനാൽ തന്നെ പോലീസിൽ താടി വെക്കാൻ അനുവദിക്കണമെന്ന അഭിപ്രായം അപ്രസക്തമാണെന്നുമാണ് താൻ പറഞ്ഞതെറ്റിലന്നും ജലീല്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്‍റെ വിശദീകരണം, പോലീസിന് 'പോലീസ്' എന്ന ഒരു 'ഐഡെന്റിറ്റിയെ' ഉണ്ടാകാവൂ. അതിനപ്പുറം മറ്റൊരു ഐഡെന്റിറ്റി ഉണ്ടാകുന്നത് ഭൂഷണമാകില്ല എന്നാണ് തന്‍റെ എന്നത്തേയും അഭിപ്രായമെന്നും ജലീല്‍ കുറിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്

പൊതുവെ സി.എച്ചിനോളവും സീതി സാഹിബിനോളവും ഇസ്ലാമിനോടും മുസ്ലീം സമുദായത്തോടും പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതാക്കൾ കേരളത്തിൽ വേറെ ഉണ്ടായിട്ടുണ്ടാവില്ല. അവരാരുംതന്നെ പോലീസില്‍ താടിവെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് പറയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നോര്‍ക്കണം. 'വര്‍ത്തമാനകാലത്ത്' ആ നിലപാടേ ലീഗ് തുടരാവൂ എന്നതാണ് ഇപ്പോള്‍ ലീഗുക്കാരനല്ലെങ്കിലും എന്‍റെ സുവ്യക്തമായ അഭിപ്രായം. ഇസ്ലാമികമായി താടി വെക്കൽ നിർബന്ധമില്ലാത്തത് കൊണ്ടു തന്നെയാണ് മഹാഭൂരിഭാഗം മുസ്ലിങ്ങളും താടി വെക്കാതിരുന്നത്. എന്‍റെ പിതാവുൾപ്പെടെ പലരും താടി വെക്കുന്നുണ്ടാകാം. അവരിലാരെങ്കിലും പോലീസിൽ ചേർന്നിരുന്നുവെങ്കിൽ പോലീസ് സേവനകാലത്ത് അവർക്കും താടി വെക്കാൻ അനുവാദം ഉണ്ടാകരുതെന്നേ ഞാൻ പറഞ്ഞുള്ളൂ. പോലീസിന് 'പോലീസ്' എന്ന ഒരു 'ഐഡെന്റിറ്റിയെ' ഉണ്ടാകാവൂ. അതിനപ്പുറം മറ്റൊരു ഐഡെന്റിറ്റി ഉണ്ടാകുന്നത് ഭൂഷണമാകില്ല. ഇതാണ് അന്നും ഇന്നും എന്നും എന്‍റെ അഭിപ്രായം.
"നിങ്ങൾ സ്വയം ചെയ്യാത്തതാണോ മറ്റുള്ളവരോട് ചെയ്യണമെന്ന് നിങ്ങൾ കൽപിക്കുന്നത്. അതിനേക്കാൾ വലിയ പാപം വേറെയില്ല" ( വി: ഖു )

കേരള പോലീസിൽ താടി വെക്കാൻ അനുവാദം നൽകണമെന്ന എന്റെ സുഹൃത്ത് കൂടിയായ ടി.വി.ഇബ്രാഹിം MLA നിയമസഭയിൽ ചെയ്ത പ്രസംഗത്തിൽ നടത്ത...

Posted by Dr KT Jaleel on Wednesday, October 26, 2016
Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News